2013 ല്‍ യു.എ.ഇ. നല്‍കിയ വിദേശ സഹായം 2150 കോടി ദിര്‍ഹം
Posted on: 03 Feb 2015
അബുദാബി: 2013ല്‍ യു.എ.ഇ. വിദേശരാജ്യങ്ങള്‍ക്ക് നല്‍കിയ സഹായം 2150 കോടി ദിര്‍ഹം. തിങ്കളാഴ്ച എമിറേറ്റ്‌സ് പാലസില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ 'യു.എ.ഇ. വിദേശ സഹായ റിപ്പോര്‍ട്ട്' പ്രകാശനം ചെയ്തു.
വികസന, അന്താരാഷ്ട്ര സഹകരണ മന്ത്രാലയമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.
2013ല്‍ വിദേശരാജ്യങ്ങള്‍ക്ക് സഹായമെത്തിച്ച രാജ്യങ്ങളില്‍ യു.എ.ഇ.യ്ക്ക് ഒന്നാം സ്ഥാനമാണുള്ളതെന്ന് ശൈഖ് മുഹമ്മദ് വ്യക്തമാക്കി. രാജ്യത്തിന്റെ മൊത്ത വരുമാനം പരിഗണിച്ചാണിത് നിര്‍ണയിക്കുന്നത്. കഴിഞ്ഞ 50 വര്‍ഷത്തിനുള്ളില്‍ ഒരു രാജ്യത്തിനും ഈയൊരു നിരക്കിലുള്ള സഹായം വിദേശരാജ്യങ്ങള്‍ക്ക് എത്തിക്കാന്‍ സാധിച്ചിട്ടില്ലെന്നും ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി. ലോകവ്യാപകമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും സഹായങ്ങള്‍ നല്‍കുകയും ചെയ്യുന്ന 38 സന്നദ്ധ സംഘടനകള്‍ യു.എ.ഇ.യില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ദുബായ് ഉപഭരണാധികാരിയായും യു.എ.ഇ. സാമ്പത്തികകാര്യ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ്, ആഭ്യന്തര മന്ത്രി ശൈഖ് സെയ്ഫ് ബിന്‍ സായിദ്, വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
from kerala news edited
via IFTTT