121

Powered By Blogger

Monday, 2 February 2015

പുതുക്കിപണിത ഐത്തലപള്ളി-മോറോന്‍ കൂദാശ ഒമ്പതിന്‌











Story Dated: Tuesday, February 3, 2015 06:48


റാന്നി: പുതുക്കി നിര്‍മിച്ച ഐത്തല സെന്റ്‌ കുറിയാക്കോസ്‌ ക്‌നാനായ പള്ളിയുടെ കൂദാശാ ചടങ്ങുകള്‍ തുടങ്ങി. ഒമ്പതിന്‌ രാവിലെ 8.30ന്‌ ഓര്‍ത്തഡോക്‌സ്‌ സഭാ മേലധ്യക്ഷന്‍ മോറോന്‍ മോര്‍ ഇഗ്നാത്തിയോസ്‌ അഫ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ്‌ ബാവാ വി.മോറോന്‍ കൂദാശ നിര്‍വഹിക്കും. തുടര്‍ന്ന്‌ അനുഗ്രഹ പ്രസംഗം. ഇന്നു മുതല്‍ അഞ്ചുവരെ വൈകുന്നേരം ആറു മുതല്‍ ധ്യാനയോഗം നടക്കും. നാലിന്‌ വൈകിട്ട്‌ അഞ്ചിന്‌ വലിയ മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍ കല്‍ക്കുരിശ്‌ സമര്‍പ്പണ ശുശ്രൂഷയും അഞ്ചിന്‌ വൈകിട്ട്‌ ഈവാനിയോസ്‌ മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍ കുരിശുംതൊട്ടി കൂദാശയും നടക്കും.


ആറിന്‌ വള്ളംകുളം ബേത്‌നഗര്‍ ബിഷപ്പ്‌ഹൗസില്‍ നിന്നും ഇഗ്നാത്തിയോസ്‌ ഏലിയാസ്‌ ത്രിതീയന്‍ പാത്രിയാര്‍ക്കീസ്‌ ബാവായുടെ തിരുശേഷിപ്പ്‌ ഏറ്റുവാങ്ങി ഐത്തല പള്ളിയിലേക്ക്‌ കൊണ്ടുവരും. ഇതോടനുബന്ധിച്ച്‌ വള്ളംകുളത്തു നിന്നും റാന്നിയിലേക്ക്‌ വിളംബര റാലിയും നടക്കും. വൈകിട്ട്‌ അഞ്ചിന്‌ മെത്രാപ്പോലീത്തമാരെ ഇട്ടിയപ്പാറ സെന്റ്‌ മേരീസ്‌ കുരിശുപള്ളിയില്‍ നിന്നും ഐത്തല പള്ളിയിലേക്ക്‌ സ്വീകരിച്ചാനയിക്കും. തുടര്‍ന്ന്‌ ദൈവാലയത്തിന്റെ ഒന്നാം ഘട്ട കൂദാശ. ഏഴിന്‌ വൈകിട്ട്‌ നാലു മുതല്‍ കലാപരിപാടികള്‍. എട്ടിന്‌ രാവിലെ 9.30 നാണ്‌ രണ്ടാം ഘട്ട കൂദാശ. തുടര്‍ന്ന്‌ 11 ന്‌ നടക്കുന്ന പൊതു സമ്മേളനം ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്യും.


കുറിയാക്കോസ്‌ മോര്‍ ഈവാനിയോസിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍ ആര്‍ച്ച്‌ ബിഷപ്പ്‌ കുറിയാക്കോസ്‌ മോര്‍ സേവേറിയോസ്‌ വലിയ മെത്രാപ്പോലീത്താ, ഗീവര്‍ഗീസ്‌ മോര്‍ അത്തനാസിയോസ്‌, ഫിലിപ്പോസ്‌ മോര്‍ സ്‌തേഫാനോസ്‌, കുറിയാക്കോസ്‌ മോര്‍ ഗ്രിഗോറിയോസ്‌, ഡോ.ആയൂബ്‌ മോര്‍ സില്‍വാനോസ്‌ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ആന്റോ ആന്റണി എം.പി സുവനീര്‍ പ്രകാശനവും രാജു ഏബ്രഹാം എം.എല്‍.എ ഭവനദാന ഫണ്ട്‌ ഉദ്‌ഘാടനവും നിര്‍വഹിക്കും. 15 ന്‌ വി. മൂന്നിന്മേല്‍ കുര്‍ബാനയും ഇടവക ദിനാഘോഷവും വൈകിട്ട്‌ ഗാനമേളയും നടക്കും.










from kerala news edited

via IFTTT