121

Powered By Blogger

Monday, 2 February 2015

സിമന്റ്‌ വില വര്‍ധന പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം











Story Dated: Tuesday, February 3, 2015 02:24


പാലക്കാട്‌: സിമന്റിന്റെ അനിയന്ത്രിതമായ വില വര്‍ധവ്‌ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന്‌ കണ്‍സ്‌ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ആന്‍ഡ്‌ സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഉത്‌പാദന ചെലവ്‌ 150 രൂപയില്‍ താഴെ മാത്രമായിട്ടും സംസ്‌ഥാന സര്‍ക്കാറിന്റെ മലബാര്‍ സിമന്റ്‌ ഉള്‍പ്പെടെ എല്ലാ കമ്പനികളും 100 ശതമാനത്തിലധികം വില വര്‍ധിപ്പിച്ചാണ്‌ സിമെന്റ്‌ സംസ്‌ഥാനത്ത്‌ വിറ്റഴിക്കുന്നത്‌.


ഡീസലിന്റെ വില വര്‍ധിപ്പിച്ചപ്പോള്‍ സര്‍ക്കാര്‍ ഇറക്കുമതി തീരുവ ഒഴിവാക്കി ഡീസലിന്റെ വില നിയന്ത്രിച്ചതു പോലെ സിമെന്റിന്റെയും ഇറക്കുമതി തീരുവ ഒഴിവാക്കി നിര്‍മാണ മേഖലയിലെ പ്രതിസന്ധിക്ക്‌ പരിഹാരം കാണണം. കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ നടപടികള്‍ സ്വീകരിക്കാത്തപക്ഷം നിര്‍മാണ മേഖലയിലെ മുഴുവന്‍ തൊഴിലാളികളും പ്രക്ഷോഭത്തിന്‌ തുടക്കംകുറിക്കും. ഇതിന്റെ മുന്നോടിയായി 12 ന്‌ സിമെന്റ്‌ ബഹിഷ്‌ക്കരിക്കുന്നതോടൊപ്പം മലബാര്‍ സിമെന്റ്‌സിലേക്ക്‌ മാര്‍ച്ചും നടത്തും. ജില്ലയിലെ ഇതര സിമെന്റ്‌ ഗോഡൗണുകളും ഉപരോധിക്കും. പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ്‌ പി. ആറുചാമി, സെക്രട്ടറി മുഹമ്മദ്‌ ഹനീഫ, ട്രഷറര്‍ കെ.കെ. രാജേഷ്‌, ജോയിന്റ്‌ സെക്രട്ടറി ബിജു ചാര്‍ലി പങ്കെടുത്തു.










from kerala news edited

via IFTTT