121

Powered By Blogger

Monday, 2 February 2015

ശ്രദ്ധിക്കപ്പെടാതെ ഒരു തണ്ണീര്‍ത്തട ദിനം കൂടി











Story Dated: Tuesday, February 3, 2015 02:24


മണ്ണാര്‍ക്കാട്‌: ആരോരും ശ്രദ്ധിക്കപ്പെടാതെ ഒരു തണ്ണീര്‍ത്തട ദിനം കൂടി കടന്നുപോയി. പ്രകൃതി സന്തുലിതാവസ്‌ഥ നിലനിര്‍ത്തുന്ന തണ്ണീര്‍ത്തടങ്ങളായ നെല്‍വയലുകള്‍, കുളങ്ങള്‍, പുഴകള്‍, ചതുപ്പുകള്‍, കായലുകള്‍ എന്നിവ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നത്തിന്‌ ലോക വ്യാപകമായി യുനസ്‌കോ അംഗീകരിച്ച 'വേള്‍ഡ്‌ വെറ്റ്‌ലാന്റ്‌സ് ഡേ' ആണ്‌ ഇന്നലെ ആരും ശ്രദ്ധിക്കപ്പെടാതെ കടന്നുപോയത്‌.


നെല്‍ വയലുകള്‍ വ്യാപകമായി നികത്തപ്പെടുകയും പുഴകളും കുളങ്ങളും ചതുപ്പുകളുമെല്ലാം കൈയേറ്റം മൂലം നാശോന്മുകമായി കൊണ്ടിരിക്കുന്ന സമയത്താണ്‌ ഏറെ പ്രാധാന്യമുളള ദിനമായിട്ടും ലോക തണ്ണീര്‍ത്തട ദിനം വിസ്‌മൃതിയിലായത്‌. സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്ന്‌ ശക്‌തമായ നടപടിയില്ലാത്തതും നിയമങ്ങള്‍ ഉദാരവത്‌ക്കരിക്കുന്നതും അശാസ്‌ത്രീയമായ വികസന -നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തണ്ണീര്‍ത്തടങ്ങളുടെയും ജലസ്രോതസുകളുടെയുമെല്ലാം നാശത്തിനിടയാക്കുന്നുണ്ട്‌. വയലുകളും തണ്ണീര്‍ത്തടങ്ങളും മണ്ണിട്ട്‌ നികത്തുന്നതും കുന്നുകള്‍ ഇടിച്ച്‌ നിരത്തുന്നതും പ്രകൃതിയുടെ സന്തുലിതാവസ്‌ഥയെ തകിടം മറിക്കാന്‍ ഇടയാക്കുന്നുണ്ട്‌. നഗരവികസനത്തിന്റെ പേരില്‍ നിയമങ്ങള്‍ കാറ്റില്‍പറത്തി വന്‍തോതിലാണ്‌ വയുകള്‍ നികത്തി നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തുന്നത്‌. ഇതോടൊപ്പം കുന്നിടിച്ച്‌ നിരത്തലും വ്യാപകമായിട്ടുണ്ട്‌.


പ്രകൃതിയുടെ കനിവില്‍ മഴയേറെ ലഭിക്കുന്നുണ്ട്‌. എങ്കിലും അവ സംരക്ഷിച്ചു നിര്‍ത്താന്‍ പ്രകൃതിയൊരിക്കിയിരുന്ന തണ്ണീര്‍ത്തടങ്ങളും വയലുകളും നികത്തുന്നത്‌ സംസ്‌ഥാനത്തിന്റ ജലലഭ്യത വന്‍തോതില്‍ കുറയുവാനിടയാക്കുകയാണ്‌. ഒരു സെന്റ്‌ സ്‌ഥലത്ത്‌ ഒരു ലക്ഷം ലിറ്റര്‍ മഴവെളളം സംഭരിക്കുമെന്നാണ്‌ കണക്ക്‌. പ്രകൃതിയെ സംരക്ഷിച്ച്‌ നിലനിര്‍ത്തേണ്ട ബാധ്യത ഏറ്റെടുക്കാത്ത പക്ഷം ലോകം വന്‍ ജലക്ഷാമത്തിലേക്ക്‌ മൂക്കുകുത്തുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌.










from kerala news edited

via IFTTT