Story Dated: Tuesday, February 3, 2015 08:33
ന്യൂഡല്‍ഹി: ലോകകപ്പില്‍ ഇന്ത്യന്‍ ജഴ്സിയണിയാന്‍ കഴിയാത്തതില്‍ നിരാശയുണ്ടെന്ന് യുവരാജ് സിങും, ഗൗതം ഗംഭീറും. ലോകകപ്പിന് തന്നെ പരിഗണിക്കാത്തതില്‍ നിരാശയുണ്ടെന്നും, രഞ്‌ജി ട്രോഫിയിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും യുവരാജ് പറഞ്ഞു. സ്വന്തം ടീമായ പഞ്ചാബിന് വേണ്ടി കൂടുതല്‍ റണ്‍ നേടുന്നതിലാണ് കൂടുതല്‍ ശ്രദ്ധയെന്നും യുവരാജ് കൂട്ടിച്ചേര്‍ത്തു.
ടീമിനെ ജയിപ്പിക്കാന്‍ റണ്‍ അടിച്ച് കൂട്ടുന്നതിന്റെ തിരക്കിലാണ് ഗംഭീറും. ലോകകപ്പില്‍ പങ്കെടുക്കാന്‍ കഴിയാത്തതിലെ അതൃപ്‌തി ഇന്ത്യയുടെ മുന്‍ ഓപ്പണറും വ്യക്‌തമാക്കി. റണ്‍ നേടുന്നത് തന്റെ ഹരമാണ്. ലോകകപ്പ് കളിക്കാന്‍ അതിയായ ആഗ്രഹമുണ്ടായിരുന്നുവെന്നും പരിഗണിക്കാത്തതില്‍ നിരാശയുണ്ടെന്നും ഗംഭീര്‍ വ്യക്‌തമാക്കി.
ലോകകപ്പ് ടീമില്‍ അനുഭവസമ്പത്തുളള യുവരാജ്, ഹര്‍ഭജന്‍, സെവാഗ്, സഹീര്‍ തുടങ്ങിയവര്‍ക്ക് സ്‌ഥാനം കണ്ടെത്താനായില്ല. ഇത്തവണ യുവനിരയ്‌ക്കാണ് ഇന്ത്യന്‍ സെലക്‌ടര്‍മാര്‍ പ്രാധാന്യം നല്‍കിയത്.
from kerala news edited
via IFTTT