121

Powered By Blogger

Monday, 2 February 2015

ഡ്രോണുകളുടെ നിയന്ത്രണം ലക്ഷ്യമിട്ട് ബില്ലിന് രൂപംനല്‍കുന്നു








ഡ്രോണുകളുടെ നിയന്ത്രണം ലക്ഷ്യമിട്ട് ബില്ലിന് രൂപംനല്‍കുന്നു


Posted on: 03 Feb 2015


ദുബായ്: എമിറേറ്റില്‍ ഡ്രോണുകളെ നിയന്ത്രിക്കാന്‍ നിയമംവരുന്നു. കരട് ബില്ലിന് രൂപംനല്‍കുന്നതുമായി െബന്ധപ്പെട്ട് നിയമനിര്‍മാണസമിതി വ്യോമസുരക്ഷാ അധികൃതരുമായി കൂടിക്കാഴ്ചനടത്തി. അനധികൃതമായി പറത്തിയ ഡ്രോണുകള്‍മൂലം ദുബായില്‍ വിമാനസര്‍വീസ് നിര്‍ത്തിവെക്കേണ്ടിവന്ന സാഹചര്യത്തിലാണ് പുതിയ നീക്കമെന്നറിയുന്നു.

അന്താരാഷ്ട്ര, ദേശീയതലങ്ങളിലുള്ള വ്യോമഗതാഗത നിയമങ്ങള്‍ക്ക് അനുസൃതമായി തയ്യാറാക്കുന്ന ബില്‍ ദുബായിലെ വ്യോമഗതാഗതത്തെ അപകടത്തിലാക്കുന്ന നടപടികള്‍പൂര്‍ണമായും നിരോധിക്കും. ബില്ലിന്റെ കരട് ബന്ധപ്പെട്ട ഏജന്‍സികള്‍ മുഖേന പരിശോധനയ്ക്ക് വിധേയമാക്കും. തുടര്‍ന്ന് ദുബായ് ഭരണാധികാരിയും യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന് അംഗീകാരത്തിനായി സമര്‍പ്പിക്കും.

ദുബായ് സുപ്രീം ലെജിസ്ലേഷന്‍ കമ്മിറ്റി സെക്രട്ടറി ജനറല്‍ അഹമ്മദ് സഈദ് ബിന്‍ മിസ്ഹര്‍, ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അബ്ദുല്ല അല്‍ അഹ്ലി, ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍, പോലീസ്, മുനിസിപ്പാലിറ്റി എന്നിവയുടെ പ്രതിനിധികളും കൂടിയാലോചനയില്‍ പങ്കെടുത്തു.

ആകാശത്ത് അനധികൃതമായി ഡ്രോണുകള്‍ പറത്തിയത് മൂലം ജനവരി 23-ന് 55 മിനിറ്റ് നേരം ദുബായ് അന്താരാഷ്ട്രവിമാനത്താവളം അടച്ചിടേണ്ടിവന്നിരുന്നു. വിമാനങ്ങള്‍പറക്കുന്ന മേഖലയില്‍ ഡ്രോണ്‍ പറന്നതാണ് പ്രശ്‌നമായത്. ദുബായില്‍ മുന്‍കൂര്‍ അനുമതിപ്രകാരം നിശ്ചിതമേഖലകളില്‍ മാത്രമേ ഡ്രോണുകള്‍ പറത്താനാകൂ. ഡ്രോണുകള്‍കാരണം കഴിഞ്ഞ എട്ടുമാസത്തിനുള്ളില്‍ മൂന്നുതവണ വിമാനസര്‍വീസുകള്‍ മുടങ്ങിയതായി അധികൃതര്‍ വ്യക്തമാക്കുന്നു. ജനവരിയിലുണ്ടായ സംഭവത്തെ ഏറെ ഗൗരവത്തോടെയാണ് ദുബായ് ഗവണ്‍മെന്റ് നേരിട്ടത്.

വിവിധ ആവശ്യങ്ങള്‍ക്കും വിനോദത്തിനുമൊക്കെയായി പറത്തുന്ന ആളില്ലാപേടകങ്ങളാണ് ഡ്രോണുകള്‍. ഗവണ്‍മെന്റ് തലത്തില്‍ നിരവധിസേവനങ്ങള്‍ക്കായി ഡ്രോണുകളെ ഉപയോഗപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. തൊഴില്‍മന്ത്രാലയവും ആര്‍.ടി.എ.യുമൊക്കെ ഡ്രോണുകളെ ഉപയോഗിച്ച് ചിത്രങ്ങളെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത് വിജയം കണ്ടിരുന്നു.











from kerala news edited

via IFTTT