Story Dated: Tuesday, February 3, 2015 02:23
മലപ്പുറം: പോലീസ് -വനം സ്‌റ്റേഷനുകള്‍ അക്രമിക്കുമെന്ന വ്യാജ ഇ-മെയില്‍ സന്ദേശമയച്ച ആദിവാസി യുവാവിനെ മലപ്പുറം സി.ഐ അറസ്‌റ്റ് ചെയ്‌തു. വെറ്റിലപ്പാറ ഓടക്കയം കൂരങ്കല്ലില്‍ കെ. രാജേഷിനെയാണു(21) ഐ.ടി ആക്‌ട് പ്രകാരം അറസ്‌റ്റ് ചെയ്‌തത്. ഇയാള്‍ക്ക് മാവോയിസ്‌റ്റ് ബന്ധമൊന്നും ഇല്ലെന്നും മാനസികമായ തകരാറുള്ളതായി സംശയിക്കുന്നതായും പോലീസ് പറഞ്ഞു.
നക്‌സല്‍ സ്വഭാവമുള്ളതായിതോന്നുമെങ്കിലും നിലവിലെ ഭരണത്തിനും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിലുമുള്ള രോഷമാണു ഇത്തരമൊരു സന്ദേശമയക്കാന്‍ കാരണമെന്നാണു പോലീസ് വിലയിരുത്തല്‍. ദിവസങ്ങള്‍ക്കു മുമ്പു പിടികൂടിയ യുവാവിനെ മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡും ചെയ്‌തിരുന്നു. പീപ്പിള്‍സ് ലിബറേഷന്‍ ഗിറില്ല ആര്‍മി ഓഫ് സി.പി.ഐ മാവോയിസ്‌റ്റ് സംഘടനയുടെ പേരിലാണു യുവാവ് പോലീസ് സ്‌റ്റേഷനുകളിലേക്കു ഇ-മെയില്‍ അയച്ചത്. ജനുവരി 30നു രാത്രിയാണു സംഭവം.
രണ്ടു ദിവസത്തിനകം അരീക്കോട് പോലീസ് സ്‌റ്റേഷന്‍, കരിമ്പുഴ ഫോറസ്‌റ്റ് സ്‌റ്റേഷന്‍ എന്നിവ അക്രമിക്കുമെന്നായിരുന്നു സന്ദേശം. ഇതുപ്രകാരം കഴിഞ്ഞ ശനിയാഴ്‌ചയാണു പ്രതിക്കെതിരെ കേസെടുത്തിരുന്നത്. ആദിവാസികളുടെ ഏക്കര്‍ കണക്കിനു ഭൂമി കയേ്റുകേയും ഇതിനു പട്ടംനല്‍കുകയും ചെയ്യുന്നതിനെതിരെ പരാതിപ്പെട്ടിട്ടും പ്രയോജനം ഉണ്ടായില്ലെന്നും പോലീസുപോലും തങ്ങളെ തിരിഞ്ഞുനോക്കുന്നില്ലെന്നും ഇയാള്‍ ചോദ്യംചെയ്യലില്‍ പറഞ്ഞു. ഇയാള്‍ നാട്ടില്‍ കൂലിപ്പണിചെയ്‌തു ജീവിക്കുന്ന യുവാവ് ചിലമധ്യമങ്ങളിലേക്കും ഭീഷണി സന്ദേശം അയച്ചിട്ടുണ്ടെന്നും പോലീസിനോട് പറഞ്ഞു.
from kerala news edited
via IFTTT