121

Powered By Blogger

Monday, 2 February 2015

അഴിമതി ഭരണത്തിനെതിരെ പോത്തന്‍കോട്‌ പഞ്ചായത്താഫീസിലേക്ക്‌ മാര്‍ച്ച്‌











Story Dated: Tuesday, February 3, 2015 06:59


പോത്തന്‍കോട്‌: പോത്തന്‍കോട്‌ ഗ്രാമപഞ്ചായത്തിലെ അഴിമതിയും കെടുകാര്യസ്‌ഥതയും ആരോപിച്ച്‌ സി.പി.എം. മാര്‍ച്ച്‌ നടത്തി. പോത്തന്‍കോട്‌ ജംഗ്‌ഷനില്‍ നിന്നും പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ പഞ്ചായത്താഫീസിനു മുന്നില്‍ ധര്‍ണ നടത്തി. സി.പി.എം. ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ ധര്‍ണ ഉദ്‌ഘാടനം ചെയ്‌തു. മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി അനധികൃത കെട്ടിട നിര്‍മ്മാണവും അഴിമതിയും നടമാടുകയാണെന്നദ്ദേഹം ആരോപിച്ചു. അന്യായമായ കരം പിരിവും വികസന ഫണ്ട്‌ ചെലവഴിക്കാതിരിക്കലും വിനോദമാക്കിയ പഞ്ചായത്ത്‌ ഭരണസമിതി തൊഴിലുറപ്പു പദ്ധതിയിലെ തൊഴില്‍ദിനങ്ങള്‍ വെട്ടിക്കുറക്കുകയും തെരുവു വിളക്കുകള്‍ കത്തിക്കാതിരിക്കുന്നതായും അദ്ദേഹം ആരോപിച്ചു.


അന്യായമായി പാര്‍ട്ടിക്കു സംഭാവന നല്‍കാത്തതിനാല്‍ തൊഴിലുറപ്പു പദ്ധതിയിലെ മൂന്ന്‌ ഉദ്യോഗസ്‌ഥരെ പിരിച്ചുവിട്ടു എന്നും അദ്ദേഹം പറഞ്ഞു. ഭരണസമിതി അംഗങ്ങള്‍ തന്നെ പഞ്ചായത്ത്‌ സെക്രട്ടറിക്കെതിരേ വിജിലന്‍സില്‍ കേസ്‌ നല്‍കി കഴിഞ്ഞിരിക്കുകയാണ്‌. കുടുംബശ്രീയെ തകര്‍ക്കാനുള്ള ശ്രമവും കോണ്‍ഗ്രസ്‌, ബി.ജെ.പി. ഭരണ കൂട്ടുകെട്ട്‌ നടത്തുന്നതായും കടകംപള്ളി പറഞ്ഞു.


കോണ്‍ഗ്രസ്‌ പിന്തുണയോടെ ബി.ജെ.പി.യാണ്‌ ഇവിടെ ഭരിക്കുന്നതെന്നും എന്നിട്ട്‌ ബി.ജെ.പി. തന്നെ സമരവും നടത്തുന്നു എന്നും അദ്ദേഹം പരിഹസിച്ചു. ഏരിയ സെക്രട്ടറി ആറ്റിപ്ര സദാനന്ദന്‍, വി. ജയപ്രകാശ്‌, ജില്ലാ പഞ്ചായത്തംഗം ജി. സതീശന്‍ നായര്‍, എസ്‌. രാധാദേവി, വേങ്ങോട്‌ മധു, എന്‍.ജി. കവിരാജന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ. വിശ്വംഭരന്‍ ക്യാപ്‌റ്റനായി വെള്ളി, ശനി ദിവസങ്ങളില്‍ പഞ്ചായത്തിലുടനീളം കാല്‍നട ജാഥയും നടത്തിയിരുന്നു.










from kerala news edited

via IFTTT