121

Powered By Blogger

Wednesday, 15 September 2021

സമയപരിധി അവസാനിച്ചു: ഇ-ഫയലിങ് പോർട്ടലിലെ തകരാറുകൾ പൂർണമായും പരിഹരിക്കാനായില്ല

സർക്കാർ അനുവദിച്ച സമയപരിധി ബുധനാഴ്ച അവസാനിച്ചിട്ടും പുതിയ ആദായനികുതി ഇ-ഫയലിങ് പോർട്ടലിലെ തകരാറുകൾ പൂർണമായും പരിഹരിക്കാനായില്ല. പോർട്ടലിൽ ഇപ്പോഴും തകരാറുകളുണ്ടെന്ന് നികുതി വിദഗ്ധർ പറയുന്നു. നൽകിയ റിട്ടേണിൽ തിരുത്തൽവരുത്താനും റീഫണ്ട് സ്റ്റാറ്റസ് പരിശോധിക്കാനും റീഫണ്ടിനായി വീണ്ടും അപേക്ഷിക്കാനും ഇപ്പോഴും കഴിയുന്നില്ല. 2013-14 അസസ്മെന്റ് വർഷത്തിനുമുമ്പ് ഫയൽചെയ്ത റിട്ടേണുകൾ കാണാൻ കഴിയുന്നുമില്ല. ജൂൺ ഏഴിനാണ് പുതുതലമുറ ഇ-ഫയലിങ് പോർട്ടൽ അവതരിപ്പിച്ചത്. തുടർന്ന് നികുതിദായകരും ചാർട്ടേഡ് അക്കൗണ്ടന്റുമാർ ഉൾപ്പടെയുള്ള നികുതി വിദഗ്ധരും നിരവധിതവണ തകരാറുകൾ ചൂണ്ടിക്കാണിച്ചിരുന്നു. തകരാറുകൾ പരിഹരിച്ചുവരികയാണെന്നും അതേസമയം, 1.19 കോടി പേർ ഇതിനകം റിട്ടേൺ നൽകിയെന്നും സെപ്റ്റംബർ 8ന് ആദായനികുതി വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. പിന്നീടും തുടർച്ചയായി തകരാർ നേരിട്ടതോടെ ഓഗസ്റ്റ് 23ന് ധനമന്ത്രാലയം ഇൻഫോസിസ് സിഇഒ സലിൽ പരേഖിനെ വിളിച്ചുവരുത്തി. ധനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ തകരാറുകൾ പരിഹരിക്കാൻ സെപ്റ്റംബർ 15വരെ സമയം അനുവദിക്കുകയുംചെയ്തു. പോർട്ടൽ വികസിപ്പിക്കാൻ 2019ലാണ് ഇൻഫോസിസിന് കരാർ നൽകിയത്.

from money rss https://bit.ly/3hErl9z
via IFTTT

Related Posts:

  • എസ്.ബി.ഐ. മിനിമം ബാലന്‍സ് പിഴ ഒഴിവാക്കിമുംബൈ: സേവിങ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന്റെ പേരിലുള്ള പിഴയും എസ്.എം.എസ്. നിരക്കുകളും പൂർണമായി ഒഴിവാക്കി എസ്.ബി.ഐ. ട്വിറ്ററിലൂടെയാണ് ബാങ്ക് ഇക്കാര്യം അറിയിച്ചത്. ബാങ്കിന്റെ 44 കോടി വരുന്ന സേവിങ്സ് അക്കൗണ്ടു… Read More
  • സൗദിയിലെ പബ്ലിക് ഇന്‍വസ്റ്റ്‌മെന്റ് ഫണ്ട് ജിയോയില്‍ 7,500 കോടി രൂപ നിക്ഷേപിച്ചേക്കുംജിയോ പ്ലാറ്റ്ഫോംസിൽ വിദേശ നിക്ഷേപം നിലയ്ക്കുന്നില്ല. ഏറ്റവും ഒടിവിൽ സൗദി അറേബ്യയിലെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട്(പിഐഎഫ്) 7500 കോടി രൂപ(ഒരു ബില്യൺ ഡോളർ) നിക്ഷേപം നടത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇവരെകൂടാതെ അബുദാബി ഇൻവെസ്റ… Read More
  • സെന്‍സെക്‌സില്‍ 326 പോയന്റ് നഷ്ടത്തോടെ തുടക്കംമുംബൈ: മൂന്നുദിവസത്തെ നേട്ടത്തിനുശേഷം ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 326 പോയന്റ് നഷ്ടത്തിൽ 38,287ലും നിഫ്റ്റി 94 പോയന്റ് താഴ്ന്ന് 11,314ലിലുമാണ് വ്യാപാരം ആരംഭിച്ചത്. സൺ ഫാർമ, എച്ച്സിഎൽ ടെക്, പവർഗ്രിഡ് കോർപ്, ഹിന്… Read More
  • ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കംമുംബൈ: പരിമിതമാണെങ്കിലും തുടർച്ചായായി മൂന്നാമത്തെ ദിവസവും ഓഹരി വിപണിയിൽ നേട്ടം. സെൻസെക്സ് 25 പോയന്റ് ഉയർന്ന് 39,111ലും നിഫ്റ്റി 19 പോയന്റ് നേട്ടത്തിൽ 11554ലിലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1014 കമ്പനികളുടെ ഓഹരികൾ നേട്ട… Read More
  • സ്വര്‍ണവില വീണ്ടുംകുറഞ്ഞ് പവന് 37,480 രൂപയായിഒരുദിവസത്തെ വർധനയ്ക്കുശേഷം സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. 320 രൂപ കുറഞ്ഞ് പവന് 37,480 രൂപയായി. 4685 രൂപയാണ് ഗ്രാമിന്റെ വില. ചൊവാഴ്ച പവന് 37,800 രൂപയും ഗ്രാമിന് 4,725 രൂപയുമായിരുന്നു വില. ഇതോടെ ഏറ്റവും ഉയർന്ന വിലയായ 42,… Read More