121

Powered By Blogger

Tuesday, 21 July 2020

വിവരങ്ങള്‍ കൈമാറാന്‍ ധാരണാപത്രം: നികുതിദായകര്‍ ആശങ്കപ്പെടേണ്ടതുണ്ടോ?

വ്യക്തികളുടെ വിവരങ്ങൾ കൈമാറാൻ ആദായനികുതി വകുപ്പ് വ്യത്യസ്ത ഏജൻസികളും മന്ത്രാലയങ്ങളുമായി ധാരണാപത്രം ഒപ്പിട്ടു. പണമിടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ നിലവിൽ കൈമാറാറുണ്ടെങ്കിലും ഇതാദ്യായാണ് ധാരണാപത്രത്തിൽ(എംഒയു)ഒപ്പുവെയ്ക്കുന്നത്. സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി), എംഎസ്എംഇ മിനിസ്ട്രി, കസ്റ്റംസ് ന്നിവയുമായാണ് പ്രത്യക്ഷ നികുതി ബോർഡ് ഇക്കാര്യത്തിൽ ഔദ്യോഗികമായി ധാരണയായിലെത്തിയത്. ഇതുപ്രകാരം തടസ്സങ്ങളില്ലാതെതന്നെ സ്ഥിരമായി നികുതിദായകരുടെ വിവരങ്ങൾ ഇനി കൈമാറാനാകും. ധാരണാപത്രമില്ലാതെതന്നെ ബാങ്കുകളിൽനിന്നും മ്യൂച്വൽ ഫണ്ട് സ്ഥാപനങ്ങളിൽനിന്നും വലിയ ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ ആദായനികുതി വകുപ്പിന് ലഭിക്കുന്നുണ്ട്. സെക്ഷൻ 285ബിഎ പ്രകാരമാണ് ബാങ്കുകളുംമറ്റും ഇത് ചെയ്യുന്നത്. നടത്തിയ ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾക്ക് കൂടുതൽ സുതാര്യത ധാരണാപത്രത്തിലൂടെ കൈവരുമെന്നാണ് നികുതിവകുപ്പിന്റെ വിശദീകരണം. നിലവിൽതന്നെ ആദായനികുതി പോർട്ടലിൽ ലഭ്യമായ 26എഎസിൽ ഇടപാടുസംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്താൻ കഴിയുന്നുണ്ട്. ആധാറും പാനും ബന്ധിപ്പിച്ചതോടെ വിവരകൈമാറ്റാം എളുപ്പത്തിലായി. പെർമനെന്റ് അക്കൗണ്ട് നമ്പറി(പാൻ)നായി അപേക്ഷിച്ചാൽ മിനുട്ടുകൾക്കുള്ളിൽ ഇ-പാൻ നൽകാൻ കഴിയുന്നത് ഇത്തരം നടപടിക്രമങ്ങൾ പാലിക്കുന്നതിലൂടെയാണെന്നും നികുതിവകുപ്പ് പറയുന്നു.

from money rss https://bit.ly/3jqjonP
via IFTTT