121

Powered By Blogger

Tuesday, 21 July 2020

പരസ്യ ചിത്രങ്ങളുടെ സര്‍ഗാത്മകതയ്ക്ക് വിദൂര പ്രവര്‍ത്തന രീതി അഭികാമ്യമല്ല : ദീപു അന്തിക്കാട്

മാതൃഭൂമി മാക്സഡ് വെബ്ബിനാർ പരമ്പരയിൽ ജൂലൈ19 നു നടന്ന മൂന്നാമത്തെ സെഷനിൽ പരസ്യ വിപണിയിൽ കോവിഡ് സൃഷ്ടിക്കുന്ന പ്രതിസന്ധികളെയെയും പുതിയ സാധ്യതകളെയും കുറിച്ച് ചർച്ച നടന്നു. പ്രശസ്ത സിനിമ സംവിധായകനും അഡ്വെർടൈസിംഗ് സൃഷ്ടാവുമായ ദീപു അന്തിക്കാടായിരുന്നു മുഖ്യ അതിഥി.വെബ്ബിനാറിന്റെ റെക്കോർഡിങ് യൂട്യൂബ് ചാനലിൽ ലഭ്യമാണ്. മഹാമാരിയുടെ കാലത്തു ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളും അവ സൃഷ്ടിക്കുന്ന ആകാംക്ഷകളും അവരുടെ ജീവന ശൈലിയിലും ഷോപ്പിംഗ് ഇഷ്ടാനിഷ്ടങ്ങളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഈ പ്രവണതകൾ മനസ്സിലാക്കി പരസ്യങ്ങൾ തയ്യാറാക്കാൻ ബ്രാൻഡുകളും പരസ്യ നിർമാതാക്കളും പ്രത്യേകം ശ്രദ്ധിക്കണം. പരസ്യ കമ്പനികൾ വിദൂരത്തുള്ള ടെക്നിക്കൽ ടീമിനെ ഉപയോഗിച്ച് പരസ്യചിത്രങ്ങൾ ഷൂട്ട് ചെയ്യാനുള്ള പുതിയ രീതികൾ ഉപയോഗിക്കാൻ തയ്യാറാകണമെന്നും ഇത് വഴി വിവിധ മേഖലകളിലുള്ള പ്രഗത്ഭരെ പരസ്യ പ്രക്രിയയിൽ പങ്കെടുപ്പിക്കാൻ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ വിദൂര പ്രവർത്തനം പരസ്യചിത്രങ്ങൾ വിഭാവനം ചെയ്യാനുള്ള സംഘത്തിന്റെ സർഗാത്മ ചിന്താശക്തിയെ സാരമായി ബാധിക്കുന്നുണ്ടെന്നും ഇത് തരണം ചെയ്യുകയായിരിക്കും ഏറ്റവും വലിയ വെല്ലുവിളി എന്നുംദീപു ചോദ്യോത്തര വേളയിൽ പറഞ്ഞു. ഇമേജസ് ആഡ് ഫിലിംസ് എന്ന കമ്പനിയുടെ സഹ സ്ഥാപകനായദീപു ഇരുപത്തിയഞ്ചു വർഷത്തിലധികമായി കേരളത്തിലെ പല പ്രമുഖ ബ്രാൻഡുകൾക്കും പരസ്യ ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്. Content highlights :deepu anthikad is talk about advertising crisis on maxed webinar series

from money rss https://bit.ly/2OWdbCd
via IFTTT