121

Powered By Blogger

Thursday, 13 January 2022

അനന്യയ്ക്ക് അഞ്ചുകോടി; സുനിത എങ്ങനെ നിക്ഷേപം ക്രമീകരിക്കും?

കോളേജ് അധ്യാപികയായ സുനിതയുടെ ഭർത്താവ് എട്ടുവർഷംമുമ്പ് ഒരു അപകടത്തിൽ മരിച്ചു. കൂടെയുള്ളത് ഭിന്നശേഷിക്കാരിയായ മകൾ അനന്യമാത്രം. സുനിത(42) 42കാരിയായ സുനിതയ്ക്ക് ഇനി 18വർഷമുണ്ട് വിരമിക്കാൻ. റിട്ടയർമെന്റുകാല ജീവിതത്തിനുള്ള നിക്ഷേപവും കാലശേഷം അനന്യയ്ക്കുജീവിക്കാനുള്ള വരുമാനവും കരുതിവെയ്ക്കുകയുമാണ് സുനിതയുടെ ലക്ഷ്യം. സുനിതയുടെ നിലവിലുള്ള ആസ്തി: സ്ഥിര നിക്ഷേപം 4 ലക്ഷം രൂപ പിഎഫ് 6 ലക്ഷം പ്രതിമാസ വരുമാനം 60,000രൂപ പ്രതിമാസ ചെലവ് 40,000 രൂപ സാമ്പത്തിക ലക്ഷ്യങ്ങൾ: ►റിട്ടയർമെന്റ് കാലത്തേയ്ക്കുള്ള കരുതൽ ►ഭിന്നശേഷിക്കാരിയായ മകൾക്കുവേണ്ടി നിക്ഷേപം എന്തുചെയ്യണം? എമർജൻസി ഫണ്ട് അടിയന്തര സാഹചര്യം നേരിടുന്നതിന് ആറ് മാസത്തെ ശമ്പളമായ 2.40 ലക്ഷം രൂപ കരുതിവെയ്ക്കാം. നിലവിൽ നാലുലക്ഷം രൂപ സ്ഥിരനിക്ഷേപമുള്ളതിനാൽ വേറെ ഫണ്ട് കരുതേണ്ടതില്ല. ഹെൽത്ത് ഇൻഷുറൻസ് ഇരുവർക്കും മൂന്നുലക്ഷം രൂപയുടെയെങ്കിലും ആരോഗ്യ പരിരക്ഷ ഏർപ്പെടുത്തുക. ലൈഫ് ഇൻഷുറൻസ് മകൾ സുനിതയുടെ ആശ്രിതയായതിനാൽ തീർച്ചയായും ഒരു കോടി രൂപയുടെയങ്കിലും പരിരക്ഷ ഏർപ്പെടുത്തണം. 18,000 രൂപമുതൽ 19,000 രൂപവരെ വാർഷിക പ്രീമിയം ഇതിനുവേണ്ടിവരും. നിക്ഷേപം മകൾക്കുവേണ്ടിയുള്ള കരുതലാണ് സുനിതയുടെ പ്രധാനലക്ഷ്യം. മികച്ച പരിശീലനംനൽകിയാൽ അനന്യയെ ജോലിചെയ്യാൻ പ്രാപ്തയാക്കാൻകഴിയും. റിട്ടയർമെന്റ് പ്ലാനിങ് നിലവിലെ ജീവിതരീതിയുമായി വിശകലനംചെയ്താൽ(18 വർഷം കഴിഞ്ഞ്) റിട്ടയർ ചെയ്യുമ്പോൾ രണ്ടു കോടി രൂപയെങ്കിലും കണ്ടെത്തേണ്ടിവരും. അതിനായി പ്രതിമാസം 20,000 രൂപവീതം രണ്ടോ മൂന്നോ ഡൈവേഴ്സിഫൈഡ് ഇക്വിറ്റി ഫണ്ടുകളിൽ നിക്ഷേപിക്കാം. ശമ്പളം വർധിക്കുന്നതിനനുസരിച്ച് ഓരോവർഷവും നിക്ഷേപ തുകയിൽ അഞ്ചുശതമാനം വർധനയും വരുത്തുക. ഇങ്ങനെ നിക്ഷേപിച്ചാൽ 18 വർഷം കഴിയുമ്പോൾ രണ്ടുകോടി രൂപ കണ്ടെത്താൻ കഴിയും. അനന്യയ്ക്കുവേണ്ടി സാധിക്കുമെങ്കിൽ പിഎഫിലുള്ള അഞ്ചുലക്ഷം രൂപ പിൻവലിച്ച് ഒരുവർഷകാലയളവെടുത്ത്ഫ്ളക്സിക്യാപ് ഫണ്ടിൽ പ്രതിമാസം എസ്ഐപിയായി നിക്ഷേപിക്കുക. ഒരുവർഷം കഴിയുമ്പോൾ എസ്ഐപി നിർത്തുക. നിക്ഷേപം ഫണ്ടുകളിൽതന്നെ കിടക്കട്ടെ. 13 ശതമാനം വാർഷിക നേട്ടം ലഭിക്കുമെന്ന് പ്രതീക്ഷിച്ചാൽ 38 വർഷം കഴിയുമ്പോൾ 5.2 കോടി രൂപയായി അത് വളർന്നിട്ടുണ്ടാകും. പിഎഫിൽനിന്ന് പണം പിൻവലിക്കാൻ എളുപ്പമല്ലെങ്കിൽ, ജീവിത ചെലവിൽനിന്ന് 5000 രൂപ നീക്കിവെയ്ക്കേണ്ടിവരും. ഈ തുക ഒരു ഫ്ളക്സിക്യാപ് ഫണ്ടിൽ എസ്ഐപിയായി നിക്ഷേപിക്കുക. ഓരോ വർഷം കൂടുമ്പോഴും നിക്ഷേപ തുകയിൽ അഞ്ച് ശതമാനംവർധനവരുത്തുക. ജോലിയുള്ള 18 വർഷവും ഈ നിക്ഷേപം തുടരുക. 55 ലക്ഷമാണ് ഇതിലൂടെ സമാഹരിക്കാനാകുക. 18വർഷം കഴിയുമ്പോൾ ലഭിക്കുന്ന പിഎഫ് തുകയും ഇതൊടൊപ്പംകൂടി അനന്യയ്ക്കുവേണ്ടി സ്ഥിര നിക്ഷേപ പദ്ധതികളിൽ നിക്ഷേപിക്കാം. feedbacks to antonycdavis@gmail.com ഓഹരിയുമായി ബന്ധപ്പെട്ട് നിക്ഷേപ പദ്ധതികൾ നഷ്ടസാധ്യതകൾക്കുവിധേയമാണ്. റിസ്ക് കുറയ്ക്കുന്നതിനും മികച്ച നേട്ടമുണ്ടാക്കുന്നതിനുമാണ് എസ്ഐപി നിക്ഷേപമാർഗം ശുപാർശ ചെയ്യുന്നത്.

from money rss https://bit.ly/33iJjuq
via IFTTT