121

Powered By Blogger

Thursday, 13 January 2022

ഹരിത പദ്ധതികള്‍ക്കായി അദാനി-പോസ്‌കോ കൂട്ടുകെട്ട്: 37,000 കോടി നിക്ഷേപിക്കും

ദക്ഷിണകൊറിയൻ കമ്പനിയായ പോസ്കോയുമായി സഹകരിച്ച് അദാനി ഗ്രൂപ്പ് ഗുജറാത്തിലെ മുദ്രയിൽ ഹരിത സംരംഭങ്ങൾക്ക് തുടക്കമിടുന്നു. ആദ്യഘട്ടത്തിൽ 37,000 കോടി രൂപ(500 ബില്യൺ ഡോളർ)യാണ് നിക്ഷേപം നടത്തുക. പരിസ്ഥിതി സൗഹൃദ ഉരുക്ക് വ്യവസായശാലയാണ് ആദ്യഘട്ടത്തിൽ സ്ഥാപിക്കുക. പുനരുപയോഗ ഊർജം, ഹൈഡ്രജൻ, ചരക്കുനീക്കം തുടങ്ങിയ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കാനും ഇരുകമ്പനികളും ധാരണയിലെത്തിയിട്ടുണ്ട്. ഗുജറാത്തിലെതന്നെ അഹമ്മദാബാദിൽ പുനരുപയോഗ ഊർജമേഖലയിൽ 75,000 കോടി രൂപയുടെ വൻകിട പദ്ധതിയുമായി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി മുന്നോട്ടുപോകുന്നതിനിടെയാണ് ഗൗതം അദാനിയും രംഗത്തെത്തിയിട്ടുള്ളത്. ഒരുചുവടുകൂടി മുന്നോട്ടുവെച്ച് ഉരുക്കുവ്യവസായമേഖലയിലേയ്ക്കുകൂടി അദാനി കടന്നിരിക്കുന്നു. പോസ്കോയുടെ അത്യാധുനിക സാങ്കേതികവിദ്യയും ഗവേഷണ വികസനശേഷിയും മുദ്രയിലെ പ്ലാന്റിൽ ഉപയോഗിക്കാനാകുമെന്നതാണ് അദാനിക്ക് നേട്ടം. ഹരിത പദ്ധതികളുടെ ഭാഗമായി പുനരുപയോഗ ഊർജം, ഗ്രീൻ ഹൈഡ്രജൻ എന്നീമേഖലകളും ഇരുകമ്പനികളും ലക്ഷ്യമിടുന്നു. ദക്ഷിണി കൊറിയയിലെ പോഹാങ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പോസ്കോ ലോകത്തെതന്നെ മുൻനിര സ്റ്റീൽ നിർമാതാക്കളിലൊന്നാണ്. മഹാരാഷ്ട്രയിൽ അത്യാധുനിക സംവിധാനത്തോടെ പ്രവർത്തിക്കുന്ന ഗാൽവനൈസ്ഡ് ഉരുക്കുനിർമാണശാല പോസ്കോയ്ക്കുണ്ട്. വാഹനനിർമാണത്തിനുള്ള സ്റ്റീൽ ഉത്പാദനത്തിലാണ് കമ്പനി ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളത്. പുണെ, ഡൽഹി, ചെന്നൈ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നാല് സംസ്കരണകേന്ദ്രങ്ങളും കമ്പനിക്കുണ്ട്. തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ ഉൾപ്പടെയുള്ളവയുടെ നടത്തിപ്പിലും പുനരുപയോഗ ഊർജം, വൈദ്യുതി ഉത്പാദനം, വിതരണം, അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയ മേഖലകളിലുമാണ് അദാനി ഗ്രൂപ്പിന്റെ പ്രവർത്തനം. ലോകത്തിലെ ഏറ്റവുംവലിയ പുനരുപയോഗ ഊർജകമ്പനിയാകാനും ഭാവിയിൽ ഗ്രീൻ ഹ്രൈഡ്രജൻ ഉത്പാദിപ്പിക്കാനുമുള്ള പദ്ധതി ഈയിടെ അദാനി പ്രഖ്യാപിച്ചിരുന്നു.

from money rss https://bit.ly/3fqQdQx
via IFTTT