121

Powered By Blogger

Wednesday, 29 December 2021

തീരുമാനം മാറ്റി: ക്രിപ്‌റ്റോ ഫണ്ടുകള്‍ക്ക് സെബി അനുമതി നല്‍കില്ല

ക്രിപ്റ്റോ ആസ്തികളിൽ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ട് പദ്ധതികൾക്ക് അനുമതി നൽകേണ്ടതില്ലെന്ന് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)തീരുമാനിച്ചു. ക്രിപ്റ്റോ കറൻസി ഇടപാട് സംബന്ധിച്ച് സർക്കാരിന്റെ ഭാഗത്തുനിന്ന് ഇനിയും വ്യക്തതവരാത്തതിനാലാണ് പുതിയ ഫണ്ടുകൾക്ക് അനുമതി നൽകേണ്ടന്ന തീരുമാനത്തിലെത്തിയത്. ക്രിപ്റ്റോ ആസ്തികളുടെ വ്യാപാരത്തിനും നിക്ഷേപത്തിനും നിലവിൽ രാജ്യത്ത് നിരോധനമില്ലെങ്കിലും അവയുടെ നികുതി ബാധ്യത, നിയന്ത്രണം എന്നിവ സംബന്ധിച്ച് ഇനിയും വ്യക്തതയായിട്ടില്ല. ഇൻവെസ്കോ ഇന്ത്യയാണ് രാജ്യത്തെ ആദ്യത്തെ ബ്ലോക്ക്ചെയിൻ അടിസ്ഥാനമാക്കിയുള്ള ഫണ്ട് ഓഫ് ഫണ്ട്(ഇൻവെസ്കോ കോയിൻഷെയേഴ്സ് ഗ്ലോബൽ ബ്ലോക്ക്ചെയിൻ ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട്)അവതരിപ്പിച്ചത്. സെബിയുടെ അംഗീകാരം നേടിയ രാജ്യത്തെ ആദ്യത്തെ ഫണ്ടായിരുന്നു ഇത്. നവംബർ 24ന് അവതരിപ്പിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും പിന്നീട് തീരുമാനംമാറ്റി. സച്ചിൻ ബെൻസാലിന്റെ നവി മ്യൂച്വൽഫണ്ട് ബ്ലോക്ക് ചെയിൻ ഇൻഡക്സ് ഫണ്ട് ഓഫ് ഫണ്ട് പുറത്തിറക്കാൻ ലക്ഷ്യമിട്ട് പദ്ധതിരേഖ സെബിക്ക് സമർപ്പിച്ചിരുന്നു.

from money rss https://bit.ly/3pCVV7S
via IFTTT