121

Powered By Blogger

Wednesday, 29 December 2021

എം. പി. വിജയ്കുമാറും പ്രൊഫ. സെബാസ്റ്റ്യന്‍ മോറിസും ജിയോജിതിന്റെ സ്വതന്ത്ര ഡയറക്ടര്‍മാര്‍

കൊച്ചി: രാജ്യത്തെ മുൻനിര നിക്ഷേപ സേവന കമ്പനികളിലൊന്നായ ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എം. പി. വിജയ്കുമാറിനേയും പ്രൊഫസർ സെബാസ്റ്റ്യൻ മോറിസിനേയും സ്വതന്ത്ര ഡയറക്ടർമാരായി നിയമിച്ചു. ചാർട്ടേഡ് അക്കൗണ്ടന്റ്, കമ്പനി സെക്രട്ടറി, കോസ്റ്റ് അക്കൗണ്ടന്റ് എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വിജയ്കുമാർ ഇപ്പോൾ സിഫി ടെക്നോളജീസ് ലിമിറ്റഡിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസറാണ്. ലണ്ടൻ കേന്ദ്രമായ ഇന്റർനാഷണൽ അക്കൗണ്ടിംഗ് സ്റ്റാന്റേർഡ്സ് ബോഡിന്റെ ഐഫ്ആർഎസ് കമ്മിറ്റി അംഗം, ഐഫ്ആർഎസ് ഉപദേശക സമിതി അംഗം, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്ന അദ്ദേഹം ഇൻസ്റ്റിട്യൂട്ടിന്റെ അക്കൗണ്ടിംഗ് സ്റ്റാൻഡേർഡ് കമ്മിറ്റി ചെയർമാൻ, ദേശീയ ഫിനാൻഷ്യൽ റിപ്പോർട്ടിംഗ് അതോറിറ്റി (എൻഎഫ്ആർഎ) അംഗം എന്നീ പദവികളും വഹിക്കുന്നു. അക്കാദമിക ഗവേഷണരംഗങ്ങളിൽ പ്രാഗൽഭ്യം തെളിയിച്ചിട്ടുള്ള പ്രമുഖ ധനതത്വശാസ്ത്ര പ്രൊഫസർ സെബാസ്റ്റ്യൻ മോറിസ് വിപുലമായ പരിചയ സമ്പത്തുമായാണ് ജിയോജിത് ഡയറക്ടർ പദവിയിലെത്തുന്നത്. ഗോവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ സീനിയർ പ്രൊഫസറായ അദ്ദേഹം അഹമ്മദാബാദ് ഐഐഎമ്മിൽ 20 വർഷം സാമ്പത്തികശാസ്ത്ര പ്രൊഫസറായിരുന്നു. കൽക്കത്ത ഐഐഎം ഫെലോയുമാണ് പ്രൊഫസർ മോറിസ്.

from money rss https://bit.ly/3qwdQwu
via IFTTT