Story Dated: Tuesday, March 3, 2015 05:28
തൊളിക്കോട്: ഉദ്ഘാടനത്തിന്റെ പിറ്റേന്നു മുതല്‍ കുടിവെള്ള വിതരണം മുടങ്ങിയത് നിര്‍മ്മാണത്തിലെ കരാര്‍ ലംഘനമാണെന്നും കരാറുകാരനെതിരെ വഞ്ചനാകുറ്റം ചുമത്തണമന്നും ബി.ജെ.പി. ആവശ്യപ്പെട്ടു. തൊളിക്കോട് പഞ്ചായത്തില്‍ മലയടിപാട്ടവിളക്കുന്നില് സ്ഥാപിച്ച കുടിവെള്ള പദ്ധതിയിലാണ് കരാറുകാരന് ക്രമക്കേടു നടത്തിയതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്. രണ്ടാഴ്ച മുമ്പാണ് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. അന്ന് ജലവിതരണം സുഗമമായി നടന്നെങ്കിലും പിറ്റേന്നു മുതല്‍ വിതരണം മുടങ്ങുകയായിരുന്നു.
പ്രകോപിതരായ നാട്ടുകാര്‍ പ്രതിഷേധിച്ചപ്പോള്‍ ബി.ജെ.പി. തൊളിക്കോട്ട് പഞ്ചായത്തുസമിതി പ്രശ്നം ഏറ്റെടുക്കുകയും കരാറുകാരനെതിരെ രംഗത്തു വരികയും ചെയ്തു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടപ്പോള്‍ മറുപടിയില്ലെന്നും കരാറുകാരനെ സമീപിച്ചപ്പോള്‍ അനുവദിച്ച തുകക്കുള്ള പണി ചെയ്തു കഴിഞ്ഞെന്നു പറഞ്ഞതായും നാട്ടുകാര്‍ അറിയിച്ചു.
കുടിവെള്ള വിതരണത്തിനായി നിര്‍മ്മിച്ച കിണറില്‍ ജലം ആവശ്യത്തിന് ലഭിക്കാത്തതാണ് വിതരണം മുടങ്ങാന്‍ കാരണമെന്ന് ബി.ജെ.പി. ചൂണ്ടിക്കാട്ടുന്നു. കുടിവെള്ള വിതരണം പുന:സ്ഥാപിക്കാന്‍ അധികൃതര്‍ കാലതാമസം വരുത്തിയാല്‍ നാട്ടുകാരെ അണിനിരത്തി പ്രത്യക്ഷസമരത്തിന് ബി.ജെ.പി. മുന്നിട്ടിറങ്ങുമെന്ന് സമിതി പ്രസിഡന്റ് വിനോബ ജയനും സെക്രട്ടറി വേണുഗോപാലും പറഞ്ഞു.
from kerala news edited
via
IFTTT
Related Posts:
കേരളത്തില്‍ വന്‍ നിക്ഷേപത്തിന് തയാറെടുക്കുന്നു Story Dated: Sunday, February 1, 2015 02:59തിരുവനന്തപുരം: ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കോമേഴ്സിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ വന്‍ നിക്ഷേപത്തിന് തയാറെടുക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന… Read More
താലൂക്ക് ആശുപത്രിയിലേക്ക് കസേരകള്‍ നല്കി Story Dated: Sunday, February 1, 2015 02:59വര്‍ക്കല: ഫോറം ഓഫ് റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വര്‍ക്കല താലൂക്ക് ആശുപത്രിയിലേക്ക് 20 കസേരകള്‍ സംഭാവനയായി നല്കി. ആശുപത്രിയിലെ ഓപ്പറേഷന് തിയറ്ററിനു മുന്നില്‍ … Read More
ഗെയിംസ് വില്ലേജില്‍ സ്ത്രീ തൊഴിലാളികള്‍ പ്രതിഷേധിച്ചു; കൂലി നല്‍കാതെ പുറത്താക്കിയതായി ആരോപണം Story Dated: Monday, February 2, 2015 01:27കഴക്കൂട്ടം: മേനംകുളത്തെ ഗെയിംസ് വില്ലേജില്‍ ക്ലീനിംഗ് ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്ത്. 400 ഓളം പേരെ ജോലിക്കെടുത്തശേഷം ഒരു വിഭാഗത്തെ ബോധപൂര്‍വം… Read More
രവീന്ദ്രനാഥ ടാഗോര്‍ പുരസ്കാരം വിശ്വഭാരതി വി. വേലപ്പന്‍നായര്‍ക്ക് Story Dated: Sunday, February 1, 2015 02:59തിരുവനന്തപുരം: കേരള പാരലല്‍ ട്യൂട്ടോറിയല്‍ കോളജ് സ്റ്റാഫ് ആന്‍ഡ് ടീച്ചേഴ്സ് കൗണ്‍സിലിന്റെ ജൂബിലിയും രവീന്ദ്രനാഥടാഗോറിന്റെ ജന്മദിനാഘോഷം സംയുക്തമായി മാര്‍ച്ച് 14ന് തി… Read More
തലയ്ക്കടിയേറ്റ യുവാവ് ആശുപത്രിയില്‍ Story Dated: Sunday, February 1, 2015 02:59പൂന്തുറ: യുവാക്കള്‍ തമ്മിലുള്ള വാക്കുതര്‍ക്കത്തെതുടര്‍ന്ന് കമ്പികൊണ്ട് തലയ്ക്കടിയേറ്റ യുവാവ് ആശുപത്രിയില്‍. മര്‍ദിച്ച യുവാവ് പോലീസ് പിടിയില്‍. കമലേശ്വരം ആര്യന്‍കുഴി ക്ഷ… Read More