121

Powered By Blogger

Monday, 2 March 2015

യു.എ.ഇ.യില്‍ ഒരുമാസത്തേക്ക് ഉത്പന്നങ്ങള്‍ക്കു വിലയിളവ്‌








യു.എ.ഇ.യില്‍ ഒരുമാസത്തേക്ക് ഉത്പന്നങ്ങള്‍ക്കു വിലയിളവ്‌


Posted on: 03 Mar 2015



ആനുകൂല്യം ഉപഭോക്തൃസംരക്ഷണദിനാചരണത്തിന്റെ ഭാഗമായി



ദുബായ്:


രാജ്യത്ത് ഉപഭോക്തൃ ഉത്പന്നങ്ങള്‍ക്ക് വിലകുറച്ചു. ആയിരത്തോളം ഉത്പന്നങ്ങള്‍ക്ക് 10 മുതല്‍ 30 ശതമാനംവരെയാണ് വിലയിളവനുവദിക്കുക. പത്താമത് ഉപഭോക്തൃസംരക്ഷണദിനാചരണത്തിന്റെ ഭാഗമായി മാര്‍ച്ച് മാസം മുഴുവന്‍ ആനുകൂല്യം ലഭ്യമാകും.

മാര്‍ച്ച് ആരംഭത്തോടെ മിക്ക കടകളിലും നിശ്ചിത ഉത്പന്നങ്ങള്‍ക്ക് പുതിയ വിലനിലവാരം നിലവില്‍വന്നു. അഞ്ഞൂറോളം സൂപ്പര്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും ചെറുകിട കടകളിലും വിലയിളവനുവദിക്കുന്നുണ്ട്. നിരവധി വില്പനകേന്ദ്രങ്ങള്‍ കുറഞ്ഞനിരക്കില്‍ ഉത്പന്നങ്ങള്‍ നല്‍കിത്തുടങ്ങിയതായി സാമ്പത്തികമന്ത്രാലയം ഉപഭോക്തൃസംരക്ഷണവിഭാഗം മേധാവി ഹാഷിം അല്‍ നുഐമി വ്യക്തമാക്കി.

ലുലു ഗ്രൂപ്പിനുകീഴിലെ ഔട്ട്‌ലെറ്റുകളില്‍ നൂറില്‍പ്പരം ഉത്പന്നങ്ങള്‍ക്കു വിലകുറച്ചതായി ലുലു ഗ്രൂപ്പ് കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍ വിഭാഗം മേധാവി വി. നന്ദകുമാര്‍ പറഞ്ഞു. ഭക്ഷ്യ, ഭക്ഷ്യേതര ഇനങ്ങള്‍ക്കും സൗന്ദര്യവര്‍ധകവസ്തുക്കള്‍ക്കുമാണ് പ്രധാനമായും വിലയിളവനുവദിച്ചിരിക്കുന്നത്. വിലക്കിഴിവനുവദിച്ച ഉത്പന്നങ്ങളുടെ പട്ടിക ഓരോ ലുലു ഔട്ട്‌ലെറ്റിന്റെയും പ്രവേശനകവാടങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 10 മുതല്‍ 15 ശതമാനംവരെയാണ് ഇളവുള്ളത്.

കെ.എം. ട്രേഡിങ്ങിനു കീഴില്‍ യു.എ.ഇ.യിലുള്ള 28 ഔട്ട്‌ലെറ്റുകളിലും ഉപഭോക്തൃസംരക്ഷണ കാമ്പയിന്റെ ഭാഗമായി വില കുറച്ചിട്ടുണ്ട്. ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, സൗന്ദര്യവര്‍ധകവസ്തുക്കള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങി 250-ഓളം ഉത്പന്നങ്ങള്‍ക്കാണു വിലകുറച്ചത്. 14 വരെയാണിതുണ്ടാവുക. തുടര്‍ന്ന് 18-ന് വീണ്ടും നൂറില്‍പ്പരം ഉത്പന്നങ്ങള്‍ക്ക് വിലക്കിഴിവ് പ്രഖ്യാപിക്കും. മാര്‍ച്ച് രണ്ടാംവാരത്തില്‍ 'ഇന്‍സ്റ്റന്റ് സേവിങ്' എന്ന പേരില്‍ വസ്ത്രങ്ങള്‍ക്കും പാദരക്ഷകള്‍ക്കുമായി പ്രത്യേക ആനുകൂല്യം നിലവില്‍വരുമെന്നും മാര്‍ക്കറ്റിങ് മാനേജര്‍ ഷെല്ലി ഫ്രാന്‍സിസ് വ്യക്തമാക്കി.

ഗള്‍ഫ് മേഖലയില്‍ ഉപഭോക്തൃ അവകാശങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് വര്‍ഷംതോറും ഉപഭോക്തൃദിനാചരണം സംഘടിപ്പിക്കുന്നത്. യു.എ.ഇ.യില്‍ മാര്‍ച്ച് ഒന്നിലെ ദിനാചരണത്തിന്റെ ഭാഗമായി ഒരുമാസംനീളുന്ന കാമ്പയിനാണ് സംഘടിപ്പിക്കാറ്.











from kerala news edited

via IFTTT