121

Powered By Blogger

Monday, 2 March 2015

ഭിക്ഷയാചിച്ചുനടന്ന തമിഴ്‌ ബാലിക വീണ്ടും സ്‌കൂളിലേക്ക്‌











Story Dated: Tuesday, March 3, 2015 01:58


മലപ്പുറം: വേങ്ങര കുന്നുംപുറത്ത്‌ ഭിക്ഷയാചിച്ചു നടന്നിരുന്ന എട്ടുവയസുള്ള ബാലികയ്‌ക്ക് ചൈല്‍ഡ്‌ലൈനിന്റെ ഇടപെടലിനെ തുടര്‍ന്നു സ്‌കൂള്‍ പഠനം തുടരാനുള്ള സാഹചര്യമൊരുക്കി. പരിസരവാസികള്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന്‌ ചൈല്‍ഡ്‌ലൈന്‍ കുട്ടിയെ ഏറ്റെടുക്കുകയും ചൈല്‍ഡ്‌വെല്‍ഫയര്‍ കമ്മിറ്റിയംഗം അഡ്വ. ഹാരിസ്‌ പഞ്ചിലിയുടെ നിര്‍ദേശപ്രകാരം താല്‍കാലികമായി സംരക്ഷണം നല്‍കുകയും ചെയ്‌തിരുന്നു.


തുടരന്വേഷണത്തില്‍ പെണ്‍കുട്ടി തമിഴ്‌നാട്‌ വില്ലുപുറം സ്വദേശിയാണെന്നും അന്ധനായ പിതാവും ബധിരയും മൂകയുമായ മാതാവും കുന്നുംപുറം ഭാഗത്ത്‌ ഒരു സ്വകാര്യ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുകയാണെന്നും കണ്ടെത്തി. തുടര്‍ന്നു ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരായ മുഹ്‌സിന്‍പരി, നവാസ്‌ കൂരിയാട്‌ എന്നിവര്‍ തമിഴ്‌നാട്‌ ചൈല്‍ഡ്‌ ലൈനുമായി ബന്ധപ്പെട്ടു. കാനായി ബ്ലോക്ക്‌ വില്ലുപുരത്ത്‌ വെങ്ങാമൂര്‍ പി.യു.എം. സ്‌കൂളില്‍ നാലാം ക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ 2014 നവംബര്‍ മുതല്‍ കുട്ടി സ്‌കൂളില്‍ പോയിട്ടില്ലെന്നു കണ്ടെത്തി.


കുട്ടിയുടെ വിദ്യാഭ്യാസം തുടരുന്നതിനായി സ്‌കൂള്‍ അധികൃതരുമായി സംസാരിച്ചതിന്റെ അടിസ്‌ഥാനത്തില്‍ കുട്ടിയെ വീണ്ടും സ്‌കൂളില്‍ ചേര്‍ക്കുന്നതിന്‌ ധാരണയായി. കുട്ടിയുടെ തുടര്‍ന്നുള്ള കാര്യങ്ങളില്‍ മേല്‍നോട്ടം വഹിക്കുന്നതിനായി തമിഴ്‌നാട്‌ ചൈല്‍ഡ്‌ലൈനിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌.










from kerala news edited

via IFTTT