121

Powered By Blogger

Monday, 2 March 2015

ജീവിതമൂല്യങ്ങള്‍ നഷ്‌ടപ്പെടുന്നുവെന്ന്‌ മാതാഅമൃതാനന്ദമയി











Story Dated: Tuesday, March 3, 2015 01:58


കോഴിക്കോട്‌: ജീവിത സാഹചര്യങ്ങള്‍ മാറുന്നതിനൊപ്പം ജീവിതമൂല്യങ്ങള്‍ നഷ്‌ടപ്പെടുന്നതായി മാതാ അമൃതാനന്ദമയി.സത്യം, ധര്‍മ്മം എന്നീ മൂല്യങ്ങളുടെ അടിസ്‌ഥാനത്തില്‍ ജിവിതത്തെ ചിട്ടപ്പെടുത്തി മുന്നോട്ടു പോകാന്‍ എതു സാഹചര്യത്തിലും മനുഷ്യന്‌ കഴിയണമെന്നും അവര്‍ പറഞ്ഞു. വെള്ളിമാട്‌കുന്ന്‌ ബ്രഹ്‌മസ്‌ഥാനവാര്‍ഷിക മഹോത്സവത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അമ്മ.


ഇന്റര്‍നെറ്റിന്റെ തെറ്റായ ഉപയോഗം കുട്ടികളെ വഴിതെറ്റിക്കുന്നു. മുതിരുമ്പോഴും ഇത്‌ അവരുടെ ജീവിതത്തെ ബാധിക്കുന്നു. കുട്ടികളെ നേര്‍വഴിക്ക്‌ ഉപദേശിച്ച്‌ മുന്നോട്ടു നയിക്കാന്‍ മാതാപിതാക്കള്‍ക്ക്‌ സാധിക്കണം. മൂല്യങ്ങളെക്കുറിച്ച്‌ അവരെ ബോധവാന്മാരാക്കണം.


ബന്ധങ്ങള്‍ക്ക്‌ പോലും വിലയില്ലാതായി കൊണ്ടിരിക്കുന്ന കാലമാണിത്‌. ഭാര്യാ ഭര്‍ത്താക്കന്മാര്‍ പരസ്‌പരം ഉള്‍ക്കൊണ്ട്‌ ജിവിക്കണം. വിട്ടുവീഴ്‌ചാ മനോഭാവമാണ്‌ കുടുംബജീവിതത്തെ മുന്നോട്ടു നയിക്കുന്നത്‌. കൊടുക്കണം എന്ന മനോഭാവമില്ല. കിട്ടണം എന്ന മനോഭാവം മാത്രമാണുള്ളത്‌. കൊടുത്താലേ കിട്ടൂ എന്ന്‌ ആരും ചിന്തിക്കുന്നില്ല.


ഇപ്പോഴുണ്ടായികൊണ്ടിരിക്കുന്ന ഓരോ പ്രകൃതിദുരന്തവും തെറ്റുതിരുത്താനുള്ള മുന്നറിയിപ്പാണ്‌.

ഇത്തരം മുന്നറിയിപ്പുകളെ ഇനിയും അവഗണിച്ചുകൂടാ. ഭക്ഷണവും വായുവും വെള്ളവുമെല്ലാം വിഷമയമായികൊണ്ടിരിക്കുന്നു. വിഷമയമായ ഭക്ഷണം കഴിച്ച്‌ ശരീരത്തിന്റെ രോഗപ്രതിരോധശേഷിയും കുറഞ്ഞുകൊണ്ടിരിക്കുന്നു. ഇനിയെങ്കിലും നാം ഉണര്‍ന്ന്‌ പ്രവര്‍ത്തിക്കണം. വൃക്ഷങ്ങളെയും പ്രകൃതിയെയും സംരക്ഷിക്കേണ്ടതിന്റെ ബാലപാഠങ്ങള്‍ വീടുകളില്‍ നിന്ന്‌ തന്നെ പകര്‍ന്നുകൊടുക്കണമെന്നും അമ്മ കൂട്ടിച്ചേര്‍ത്തു.


അമൃതപ്രസാദം സ്‌മരണിക അമ്മയില്‍ നിന്നു സാമൂതിരി കെ.സി. ഉണ്ണിഅനുജന്‍രാജ ഏറ്റുവാങ്ങി പി. വത്സലയ്‌ക്ക് നല്‍കി പ്രകാശനം ചെയ്‌തു. ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി അംഗം അഡ്വ. പി.എസ്‌. ശ്രീധരന്‍പിള്ള, ഭീമാ ജ്വല്ലേഴ്‌സ് ചെയര്‍മാന്‍ ബി. ഗിരിരാജന്‍, പി.വി. ചന്ദ്രന്‍, പി.വി. ഗംഗാധരന്‍, രാജീവ്‌ മേനോന്‍ തുടങ്ങിയവര്‍ അമ്മയ്‌ക്ക് ഹാരാര്‍പ്പണം നടത്തി.


ഇന്ന്‌ രാവിലെ 7.30ന്‌ ശനിദോഷ നിവാരണപൂജ നടക്കും. രാവിലെ 11 ന്‌ അനുഗ്രഹപ്രഭാഷണം, ഭജന, ധ്യാനം എന്നിവ നടക്കും. തുടര്‍ന്ന്‌ അമ്മ ഭക്‌തജനങ്ങള്‍ക്ക്‌ ദര്‍ശനം നല്‍കും. മഹോത്സവം ഇന്ന്‌ സമാപിക്കും.










from kerala news edited

via IFTTT