Story Dated: Tuesday, March 3, 2015 01:58
കൊണ്ടോട്ടി: ഇ.എം.ഇ.എ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീമുമായി സഹകരിച്ച് പൂര്‍വ്വ വിദ്യാര്‍ഥികള്‍ സൗഹൃദ സംഗമവും ചങ്ങാതിക്കൂട്ട രൂപീകരണവും നടത്തി. യൂണിവേഴ്‌സിറ്റി സെനറ്റംഗം ടി.വി ഇബ്രാഹിം ഉദ്‌ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ എം. അബ്‌ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ എന്‍.എസ്.എസ് കോ ഓര്‍ഡിനേറ്റര്‍ കെ. മുഹമ്മദ് അഷ്‌റഫ് അധ്യക്ഷത വഹിച്ചു.
പ്രോഗ്രാം ഓഫീസര്‍ സലാം കിഴിശേരി, മന്‍സൂര്‍ അലി ഐക്കരപ്പടി, കെ.ഫിറോസ്, കെ. മുഹമ്മദ് ഹുവൈസ്, കെ.സി തോമസ്, പി. ആസിഫ് പ്രസംഗിച്ചു. ബൈക്കപകടത്തെ തുടര്‍ന്ന് അകാലത്തില്‍ മരണപ്പെട്ട നിയാസിനെ യോഗം അനുസ്‌മരിച്ചു. ഈ വര്‍ഷം സര്‍വീസില്‍ നിന്നും പിരിയുന്ന പ്രിന്‍സിപ്പല്‍ എം. അബ്‌ദുറഹിമാന്‍, കെ.സി തോമസ് എന്നിവരെ ആദരിച്ചു. പ്രധാന ഭാരവാഹികളായി കെ. ഫിറോസ്, ഹാരിസ് കോപ്പിലാന്‍, പി. ആസിഫ്, ഹഫീഖ്, സബാഹ് എന്നിവരെ തെരഞ്ഞെടുത്തു.
from kerala news edited
via IFTTT