121

Powered By Blogger

Monday, 2 March 2015

കരിപ്പൂര്‍ വിമാനത്താവളം അടച്ചിടുമെന്ന ഭീതി വേണ്ട: ഇ. അഹമ്മദ്‌ എം.പി











Story Dated: Tuesday, March 3, 2015 01:58


mangalam malayalam online newspaper

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം അടച്ചിടുമെന്ന ഭീതി ആവശ്യമില്ലെന്നും ഒഴിവാക്കാനാവാത്ത അടിയന്തിര നിര്‍മാണ പ്രവര്‍ത്തികള്‍ മാത്രമാണു ചെയ്യാനുദ്ദേശിക്കുന്നതെന്നും എയര്‍പോര്‍ട്ട്‌ അതോറിട്ടി ചെയര്‍മാന്‍ എ.കെ. ശ്രീവാസ്‌തവ ഇ. അഹമ്മദ്‌ എം.പി.യെ അറിയിച്ചു. ആറു മാസം വിമാനത്താവളം അടച്ചുപൂട്ടുകയാണെന്ന വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്‌ഥാനത്തില്‍ എയര്‍പ്പോര്‍ട്ട്‌ നില്‍ക്കുന്ന പ്രദേശത്തെ എം.പി.യായ ഇ. അഹമ്മദ്‌ ഇന്നലെ എയര്‍പോര്‍ട്ട്‌ അതോറിട്ടി ചെയര്‍മാനെ അദ്ദേഹത്തിന്റെ രാജീവ്‌ ഗാന്ധി ഭവനിലുള്ള കാര്യാലയത്തില്‍ സന്ദര്‍ശിച്ച്‌ ചര്‍ച്ച നടത്തി.


ഒരു മണിക്കൂറിലധികം നീണ്ടു നിന്ന ചര്‍ച്ചയില്‍ എയര്‍പോര്‍ട്ട്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയുടെ ഓപ്പറേഷന്‍സ്‌ ഡയറക്‌ടര്‍ ജി.കെ. ചൗക്കിയാലും പ്ലാനിംഗ്‌ ഡയറക്‌ടര്‍ എസ്‌. രഹേജയും പങ്കെടുത്തു. എയര്‍പ്പോര്‍ട്ട്‌ റണ്‍വേയില്‍ വളരെ അടിയന്തിരമായി ചില നിര്‍മ്മാണ പവൃത്തികള്‍ നടത്തിയിട്ടില്ലെങ്കില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുമെന്നു ചെയര്‍മാനും ഉദ്ദ്യോഗസ്‌ഥരും അഹമ്മദിനെ അറിയിച്ചു.


റണ്‍വേയുടെ പ്രവര്‍ത്തനവും മറ്റ്‌ ചില സാങ്കേതിക പ്രവര്‍ത്തനങ്ങളും ചെയ്‌തു തീര്‍ക്കാന്‍ ഒരു ദിവസം 16 മുതല്‍ 18 വരെ മണിക്കൂര്‍ പ്രവര്‍ത്തനം നടത്തേണ്ടിയിരിക്കുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ വിമാനത്താവളം അടച്ചിടുകയില്ല. അതിന്റെ ആവശ്യവുമില്ല. എന്നാല്‍ ഇപ്പോഴത്തെ റണ്‍വേയില്‍ ആവശ്യമായ അടിയന്തിര പ്രവര്‍ത്തനങ്ങല്‍ നടത്തിയെങ്കില്‍ മാത്രമേ ജംബോ ജെറ്റ്‌ വിമാനമായ 747 അത്ര തന്നെ വലിപ്പമുള്ള മറ്റൊരു വിമാനമായ 777 വിമാനങ്ങള്‍ക്ക്‌ ഉപയോഗിക്കാനാവൂ. വിമാനത്തിന്റെ വലിപ്പവും യാത്രക്കാരുടെയും വിമാനം വഹിക്കുന്ന ലണ്മേജുകളുടെ ഭാരവുമെല്ലാം കണക്കിലെടുത്ത്‌ നോക്കിയാല്‍ ഇന്നത്തെ വിമാനത്താവളത്തില്‍ അത്‌ ഇറക്കുന്നതും തിരിച്ച്‌ പറക്കുന്നതും സുരക്ഷിതമായിരിക്കുകയില്ല.


അതേയവസരത്തില്‍ ചെറിയ വിമാനങ്ങളായ ബോയിംഗ്‌ 737, എയര്‍ബസ്‌ 319/320, എയര്‍ബസ്‌ 330 വിമാനങ്ങള്‍ക്ക്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴും വിമാനത്താവളം ഉപയോഗപ്രദമാക്കാം. ചെറിയ വിമാനങ്ങള്‍ക്ക്‌ സര്‍വീസ്‌ നടത്തുന്നതില്‍ തടസ്സമുണ്ടാകുകയുമില്ല. ഒരു ദിവസം ആറ്‌ മുതല്‍ എട്ടു മണിക്കൂര്‍ വരെ വിമാനത്താവളം അടച്ചിടാന്‍ നിര്‍ബന്ധിതമായേക്കും. ഈ സമയം എപ്പോഴായിരിക്കണമെന്ന്‌ തീരുമാനിക്കാന്‍ മറ്റ്‌ രാജ്യങ്ങളുടെ വിമാന കമ്പനികളുമായും സാങ്കേതിക വിദഗ്‌ധരുമായും കൂടിയാലോചിക്കും.


കോഴിക്കോട്‌ പോലെ തിരക്കു പിടിച്ച വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഉപയോഗിച്ച്‌ സര്‍വ്വീസ്‌ നടത്താന്‍ ആവശ്യമായ എയര്‍പ്പോര്‍ട്ട്‌ വികസന നടപടികള്‍ ചെയ്‌തു തീര്‍ക്കേണ്ട വലിയ ഉത്തരവാദിത്തം എയര്‍പോര്‍ട്ട്‌ അതോറിറ്റിക്കുണ്ടെന്നും ചെയര്‍മാന്‍ എം.പി.യെ അറിയിച്ചു. എന്നാല്‍ ഈ കാര്യങ്ങളെല്ലാം കഴിയുന്നത്ര വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും ഇപ്പോള്‍ നിര്‍മ്മാണപ്രവര്‍ത്തനം ഉദ്ദേശിക്കുന്ന ആറു മാസം എന്നത്‌ കഴിയുന്നത്ര ചുരുക്കുന്നതടക്കമുള്ള കാര്യങ്ങളെപ്പറ്റി തദ്ദേശീയരുമായി പ്രത്യേകിച്ചും, എം.പി.മാര്‍, കേരളത്തിലെ ആ പ്രദേശത്തെ മന്ത്രിമാര്‍, എം.എല്‍.എ.മാര്‍, ചേമ്പര്‍ ഓഫ്‌ കൊമേഴ്‌സ്‌, മറ്റു ജനപ്രതിനിധികള്‍, പ്രസ്‌ഥാനങ്ങള്‍, സാമൂഹ്യ സംഘടനകള്‍ എന്നിവയുടെയെല്ലാം പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ ചെയര്‍മാനും എയര്‍പോര്‍ട്ട്‌ അതോറിറ്റിയുടെ സാങ്കേതിക ഉദ്ദ്യോഗസ്‌ഥരടക്കമുള്ള പ്രതിനിധികളും കോഴിക്കോട്‌ സന്ദര്‍ശിക്കണമെന്ന്‌ ഇ. അഹമ്മദ്‌ ആവശ്യപ്പെട്ടു. മെയ്‌ മാസം മുതലെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കേണ്ടതുള്ളതു കൊണ്ട്‌ ഏപ്രില്‍ ആദ്യം തന്നെ കോഴിക്കോട്‌ എത്തിച്ചേരാമെന്നും ചെയര്‍മാന്‍ അഹമ്മദിന്‌ ഉറപ്പ്‌ നല്‍കി.










from kerala news edited

via IFTTT