121

Powered By Blogger

Monday, 2 March 2015

വിമാനയാത്രയ്ക്കിടെ ഒന്നരവയസ്സുകാരി മരിച്ചു








വിമാനയാത്രയ്ക്കിടെ ഒന്നരവയസ്സുകാരി മരിച്ചു


Posted on: 03 Mar 2015


കൊടകര : അമ്മയോടൊപ്പം ബഹ്‌റിനിലേക്ക് പോയ ഒന്നരവയസ്സുകാരി വിമാനയാത്രയ്ക്കിടെ മരിച്ചു. കോടാലിക്കടുത്ത് നൂലുവള്ളിയില്‍ മുണ്ടക്കല്‍ ബിനോയി-അശ്വിനി ദമ്പതിമാരുടെ ഏകമകള്‍ ഋഷിപ്രിയയാണ് മരിച്ചത്. ബഹ്‌റിനില്‍ ജോലി ചെയ്യുന്ന ബിനോയിയുടെ അടുത്തേക്ക് അശ്വിനി കുട്ടിയുമായി പോവുകയായിരുന്നു.

ഗള്‍ഫ് എയറിന്റെ വിമാനത്തില്‍ തിങ്കളാഴ്ച രാവിലെയാണ് അശ്വിനിയും കുഞ്ഞും നെടുമ്പാശ്ശേരിയില്‍നിന്നും പുറപ്പെട്ടത്. കുഞ്ഞിന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അബുദാബിയില്‍ വിമാനം ഇറക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


പത്തുവര്‍ഷമായി ബഹ്‌റിനിലെ കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ് ബിനോയ്. മൂന്നുവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ബിനോയിയോടൊപ്പം ബഹ്‌റിനില്‍ താമസിച്ചിരുന്ന അശ്വിനി പ്രസവത്തിനായാണ് നാട്ടിലെത്തിയത്. കുട്ടിക്ക് ഹൃദയസംബന്ധമായ അസുഖം കണ്ടെത്തിയതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.


എറണാകുളത്തെ സ്വകാര്യാസ്പത്രിയില്‍ നടത്തിയ ചികിത്സയില്‍ രോഗം ഭേദപ്പെട്ടതായി വീട്ടുകാര്‍ പറഞ്ഞു. ഋഷിപ്രിയയുടെ ആരോഗ്യനില തൃപ്തികരമാണെന്നും വിമാനത്തില്‍ പോകാന്‍ കുഴപ്പമില്ലെന്നും ചികിത്സിച്ചിരുന്ന ഡോക്ടര്‍മാര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് അശ്വിനി കുഞ്ഞുമായി യാത്ര പുറപ്പെട്ടത്. ആറുമാസം മുമ്പ് ബിനോയ് നാട്ടിലെത്തി കുട്ടിയെ കണ്ടിരുന്നു.












from kerala news edited

via IFTTT