Story Dated: Tuesday, March 3, 2015 08:09
റായ്‌ഗഡ്: വിവാഹ വാഗ്‌ദാനം നല്‍കി 15 കാരിയെ പോലീസ് കോണ്‍സ്‌റ്റബള്‍ പീഡിപ്പിച്ചതായി പരാതി. കോണ്‍സ്‌റ്റബള്‍ ദീപക് ഭഗവതി(26)ന് എതിരെയാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയത്.
ഭഗവത് വിവാഹവാഗ്‌ദാനം നല്‍കി പെണ്‍കുട്ടിയെ സ്വന്തം താമസസ്‌ഥലത്ത് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. രണ്ടു ദിവസത്തിനു ശേഷം വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി മാതാപിതാക്കളോട് സംഭവം വിവരിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
കഴിഞ്ഞയാഴ്‌ചയാണ് ഭഗവത് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. ഇയാള്‍ രണ്ടുദിവസം പീഡനവിധേയയാക്കിയ ശേഷമാണ് പെണ്‍കുട്ടിയെ വിട്ടയച്ചെതെന്നും പോലീസിന്റെ അന്വേഷണത്തില്‍ വ്യക്‌തമായിട്ടുണ്ട്.
from kerala news edited
via IFTTT