121

Powered By Blogger

Monday, 2 March 2015

അപകടത്തില്‍ ചലനശേഷി നഷ്ടപ്പെട്ട മലയാളിക്ക് 59,830 റിയാല്‍ നഷ്ടപരിഹാരം








അപകടത്തില്‍ ചലനശേഷി നഷ്ടപ്പെട്ട മലയാളിക്ക് 59,830 റിയാല്‍ നഷ്ടപരിഹാരം


Posted on: 03 Mar 2015


മസ്‌കറ്റ്: വാഹനപകടത്തില്‍ ചലനശേഷി നഷ്ടപ്പെട്ട മലയാളിക്ക് 59,830 റിയാല്‍ (96.2 ലക്ഷം രൂപ) ഇന്‍ഷുറന്‍സ് തുക നല്‍കണമെന്ന് ഒമാന്‍ കോടതി. 2013 ഡിസംബര്‍ 13-ന് നിസ്വ റോഡിലുണ്ടായ അപകടവുമായി ബന്ധപ്പെട്ടാണ് പ്രാഥമികകോടതിയുടെ വിധി. അപകടത്തില്‍ സാരമായി പരിക്കേറ്റ ബിയക്കാടി രാമചന്ദ്രനാണ് നഷ്ടപരിഹാരം ലഭിക്കുക.

നിര്‍മാണ കമ്പനിയില്‍ തൊഴിലാളിയായിരുന്ന രാമചന്ദ്രന്‍ പാവപ്പെട്ട കുടുംത്തിന്റെ ഏക ആശ്രയമായിരുന്നു. അതിവേഗത്തില്‍ സഞ്ചരിച്ച വാഹനം രാമചന്ദ്രനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് സമൈല്‍ ആസ്പത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഖൌല ആസ്പത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തില്‍ ചലനശേഷി നഷ്ടപ്പെട്ട രാമചന്ദ്രനെ പിന്നീട് ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ നാട്ടിലെത്തിച്ചു. തുടര്‍ന്നാണ് അഭിഭാഷകരായ നാസര്‍ അല്‍സിയാബിയും എം.കെ. പ്രസാദും വഴി രാമചന്ദ്രന്‍ നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിച്ചത്. നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഉന്നത കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ ആലോചിക്കുന്നതായി അഭിഭാഷകര്‍ അറിയിച്ചു.












from kerala news edited

via IFTTT