Story Dated: Tuesday, March 3, 2015 01:59
പുല്‍പ്പള്ളി: പുല്‍പ്പള്ളി പഞ്ചായത്തിലെ കേളക്കവല പ്രദേശത്ത് ജലനിധി പദ്ധതി നടത്തിപ്പിനായി ഒരുവര്‍ഷം മുമ്പ് ജനങ്ങളില്‍ നിന്നും പണപിരിവ് നടത്തിയിട്ടും നാളിതുവരെയായി പദ്ധതി പ്രാവര്‍ത്തികമാക്കുകയോ അതിനുവേണ്ട നടപടിക്രമങ്ങള്‍ തുടങ്ങുകയോ ചെയ്‌തിട്ടില്ലെന്ന് കേളക്കവല യുവമോര്‍ച്ച യുണിറ്റ് പ്രവര്‍ത്തകര്‍ ആരോപിച്ചു. വേനല്‍ കടുത്തതോടെ ഇവിടത്തെ ജനങ്ങള്‍ വെള്ളമില്ലാതെ വലയുകയാണ്. ഇതിനെതിരെ പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കുമെന്നും കേളക്കവല യുവമോര്‍ച്ച യുണിറ്റ് പ്രവര്‍ത്തകര്‍ പറഞ്ഞു.
മണ്ഡലം ജനറല്‍ സെക്രട്ടറി കെ.കെ. അരുണ്‍, നിതിന്‍ ഷിഖില്‍, ത്രിദീപ് കുമാര്‍, മധു, ശ്രീനിവാസന്‍, എം.കെ. നാരായണന്‍, പി.ആര്‍. സന്തോഷ് കുമാര്‍, കാളി എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി അശ്വിന്‍ വേണുഗോപാല്‍ (പ്രസിഡന്റ്), വി.പി. വിനായക് (ജനറല്‍ സെക്രട്ടറി), പി.എം. ഹനില്‍, ശ്രീജിത്ത് എന്നിവരെയും തെരഞ്ഞെടുത്തു.
from kerala news edited
via IFTTT