121

Powered By Blogger

Monday, 2 March 2015

കുളം നികത്താനുള്ള നീക്കം തടഞ്ഞു











Story Dated: Tuesday, March 3, 2015 01:59


പാലക്കാട്‌: താരേക്കാട്‌ ഹരിശങ്കര്‍ റോഡിന്‌ സമീപമുള്ള ആനേരിക്കുളം നികത്താനുള്ള ശ്രമം റവന്യൂ അധികൃതര്‍ തടഞ്ഞു. പാലക്കാട്‌ വില്ലേജ്‌-2 ന്റെ പരിധിയില്‍ വരുന്ന ഒരു ഏക്കറിലധികം വിസ്‌തീര്‍ണമുള്ള കുളമാണ്‌ നികത്താന്‍ ശ്രമിച്ചിരുന്നത്‌. ഇതിനെതിരെ ജനജാഗ്രത സെക്രട്ടറി ഡോ: പി.എസ്‌. പണിക്കര്‍ ജില്ലാ കലക്‌ടര്‍ക്ക്‌ പരാതി നല്‍കി. പരാതി പരിശോധിച്ച കലക്‌ടറുടെ നിര്‍ദേശ പ്രകാരം പാലക്കാട്‌ തഹസില്‍ദാര്‍ വിജയന്റെ നേതൃത്വത്തില്‍ റവന്യൂ ഉദ്യോഗസ്‌ഥര്‍ സ്‌ഥലത്തെത്തി സ്‌റ്റോപ്പ്‌ മെമ്മോ നല്‍കുകയായിരുന്നു. ആ സമയം സ്‌ഥലത്തുണ്ടായിരുന്ന മണ്ണുകയറ്റിയ ടിപ്പര്‍ ലോറിയും പിടിച്ചെടുത്തു.


2004 ല്‍ റിയല്‍ എസ്‌റ്റേറ്റുകാര്‍ ഇതേകുളം നികത്താന്‍ ശ്രമിച്ചപ്പോള്‍ അന്നത്തെ ജില്ലാ കലക്‌ടര്‍ അതിനെതിരെ ഉത്തരവ്‌ പുറപ്പെടുവിച്ചിരുന്നു. ജില്ലയിലാകെ കുളം നികത്തല്‍ നിരോധിക്കുകയും ചെയ്‌തു. അക്കാലത്ത്‌ ഇവിടെ ജനകീയ സമരവും നടന്നു. മോയന്‍ ഗേള്‍സ്‌ ഹൈസ്‌കൂളിലെ ഹരിതസേനയുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ പ്രകടനവും നടത്തി.










from kerala news edited

via IFTTT