121

Powered By Blogger

Monday, 2 March 2015

ചൂട്‌ കൂടി; വര്‍ക്കലമേഖലയില്‍ വേനല്‍ക്കാല രോഗങ്ങള്‍ പടരുന്നു











Story Dated: Tuesday, March 3, 2015 05:28


വര്‍ക്കല: ചൂട്‌ അധികരിച്ചതോടെ വര്‍ക്കല മേഖലയില്‍ വേനല്‍ക്കാല രോഗങ്ങള്‍ക്ക്‌ ചികിത്സതേടി എത്തുന്നവരുടെ എണ്ണവും ക്രമാതീതമായി വര്‍ദ്ധിക്കുന്നു. താലൂക്ക്‌ ആശുപത്രിക്ക്‌ പുറമെ വിവിധ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലും ഇത്തരക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്‌. ചിക്കന്‍ പോക്‌സ് പോലുള്ള വേനല്‍ക്കാല വൈറസ്‌ രോഗികളാണ്‌ അധികവും ചികിത്സക്കെത്തുന്നത്‌. ഒരുമാസത്തിനുള്ളില്‍ നിരവധിപേര്‍ ചിക്കന്‍പോക്‌സിന്‌ ചികിത്സതേടി താലൂക്കാശുപത്രിയില്‍ എത്തിയിട്ടുണ്ട്‌.


നിര്‍ജലീകരണം, ലവണ നഷ്‌ടം എന്നിവയിലുണ്ടാകുന്ന രോഗങ്ങളും പതിവായിട്ടുണ്ട്‌. മണ്ഡലത്തില്‍ മഞ്ഞപ്പിത്തരോഗങ്ങള്‍ക്കും എലിപ്പനിക്കും സാധ്യതയുള്ളതായി ആരോഗ്യ പ്രവര്‍ത്തകര്‍ വിലയിരുത്തുന്നു. വരള്‍ച്ച കടത്തു തുടങ്ങിയതോടെ കുടിവെള്ളക്ഷാമവും രൂക്ഷമായി. ഗാര്‍ഹിക ഗാര്‍ഹികേതര ആവശ്യങ്ങള്‍ക്ക്‌ വിതരണത്തിനെത്തുന്ന മലിനജലം ഉപയോഗിക്കേണ്ടിവരുന്നതും ആശങ്കക്ക്‌ ഇടനല്‍കുന്നു.










from kerala news edited

via IFTTT