Story Dated: Tuesday, March 3, 2015 07:49
ചാരുംമൂട്: പാലമേല്‍ ഗ്രാമ പഞ്ചായത്തു സി.ഡി.എസ് അംഗം കുഴഞ്ഞു വീണു മരിച്ചു. പയ്യനല്ലൂര്‍ കാഞ്ഞിരവിളയില്‍ ബാലന്റെ ഭാര്യ അജിത കുമാരി(48) യാണ് മരിച്ചത്. പാലമേല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആശാ വര്‍ക്കറായിരുന്നു. കുളിക്കാന്‍ പോകുമ്പോള്‍ കുഴഞ്ഞു വീണ ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്നു രാവിലെ 11 ന് വീട്ടുവളപ്പില്‍. മക്കള്‍: ബാല അജിത്, ബാല അജേഷ്. മരുമകള്‍: രേവതി.
from kerala news edited
via IFTTT