121

Powered By Blogger

Monday, 2 March 2015

ഫോബ്‌സ്: ഇന്ത്യയിലെ അതിസമ്പന്നന്‍ മുകേഷ് അംബാനി;മലയാളികളില്‍ യൂസഫലി








ഫോബ്‌സ്: ഇന്ത്യയിലെ അതിസമ്പന്നന്‍ മുകേഷ് അംബാനി;മലയാളികളില്‍ യൂസഫലി


Posted on: 03 Mar 2015






ദുബായ്: ഫോബ്‌സ് മാഗസിന്‍ പുറത്തിറക്കിയ 2015-ലെ ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയില്‍ അമേരിക്കയുടെ ബില്‍ ഗേറ്റ്‌സ് ഒന്നാംസ്ഥാനത്തെത്തി. മുകേഷ് അംബാനിയാണ് ഇന്ത്യക്കാരില്‍ ഒന്നാമന്‍. മലയാളികളില്‍ എം.എ.യൂസഫലിയും. മെക്രോസോഫ്റ്റ് ടെക്‌നോളജി ഉപദേഷ്ടാവായ ബില്‍ ഗേറ്റ്‌സിന്റെ മൊത്തം ആസ്തി ഇപ്പോള്‍ 7,920 കോടി ഡോളറാണ്. കാര്‍ലോസ് സ്ലിം ഹെലു, മെക്‌സിക്കോ (7,710 കോടി ഡോളര്‍), വാറന്‍ ബഫറ്റ്, അമേരിക്ക (7,270 കോടി ഡോളര്‍) എന്നിവരാണ് രണ്ടുംമൂന്നും സ്ഥാനങ്ങളിലുള്ളത്.

റിലയന്‍സ് പെട്രോകെമിക്കല്‍സ് ഉടമ മുകേഷ് അംബാനി 2,100 കോടി ഡോളര്‍ (1.26 ലക്ഷം കോടി രൂപ)യുടെ ആസ്തിയോടെ ആഗോള പട്ടികയില്‍ 39-ാം സ്ഥാനത്തും ഇന്ത്യയില്‍ ഒന്നാംസ്ഥാനത്തുമുണ്ട്. ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്തുള്ള ദിലീപ് സാംഗ്വി (1.20 ലക്ഷം കോടി രൂപ) ആഗോള സ്ഥാനത്ത് 44-ാമനും ഇന്ത്യയില്‍ രണ്ടാംസ്ഥാനത്തുമാണ്. ലോകത്ത് 48-ാം സ്ഥാനത്തുള്ള അസീം പ്രേംജി (1.14 ലക്ഷം കോടി രൂപ) യാണ് ഇന്ത്യയിലെ മൂന്നാമത്തെ സമ്പന്നന്‍. ശിവ് നടാര്‍ (88,000 കോടി രൂപ) ആഗോളതലത്തില്‍ 66-ാം സ്ഥാനത്തും ലക്ഷ്മി മിത്തല്‍ (81,000 കോടി രൂപ) 82-ാം സ്ഥനത്തുമാണ്.


ഫോബ്‌സിന്റെ ഈ അതിസമ്പന്നരുടെ പട്ടികയില്‍ ആറ് മലയാളികളും ഇടംപിടിച്ചിട്ടുണ്ട്. യു.എ.ഇ. ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പ് മേധാവി എം.എ.യൂസഫലിയാണ് മലയാളികളില്‍ ഒന്നാമനായി പട്ടികയില്‍മുന്നില്‍. 250 കോടി ഡോളര്‍ (15,000 കോടി രൂപ) ആണ് യൂസഫലിയുടെ ആസ്തി. ആഗോള പട്ടികയില്‍ 737 സ്ഥാനത്താണ് അദ്ദേഹം. കഴിഞ്ഞവര്‍ഷം 240 േകാടി ഡോളര്‍ ആസ്തിയുണ്ടായിരുന്ന യൂസഫലി പട്ടികയില്‍ സ്ഥാനം മെച്ചപ്പെടുത്തിയിട്ടുണ്ട്.


ആര്‍.പി. ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള 240 കോടി ഡോളറോടെ (14,000 കോടി രൂപ) ആഗോളപട്ടികയില്‍ 782 സ്ഥാനത്താണ്. മലയാളികളില്‍ രണ്ടാമനും. സണ്ണി വര്‍ക്കി 200 കോടി ഡോളറോടെ (12,000 കോടി രൂപ) ആഗോളപട്ടികയില്‍ 949-ാം സ്ഥാനത്തും ക്രിസ് ഗോപാലകൃഷ്ണന്‍ 190 കോടി (11,400 കോടി രൂപ) ഡോളറോടെ 1,044 -ാം സ്ഥാനത്തും ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ 110 കോടി (6,600 കോടി രൂപ) ഡോളറോടെ 1,638-ാം സ്ഥാനത്തുമാണുള്ളത്. കല്യാണ്‍ ജ്വല്ലേര്‍സ് സാരഥി ടി.എസ്. കല്യാണരാമന്‍ 110 കോടി ( 6,600 കോടി രൂപ) ഡോളറോടെ ആഗോള പട്ടികയില്‍ 1712-ാം സ്ഥാനത്താണ്.












from kerala news edited

via IFTTT