121

Powered By Blogger

Monday, 2 March 2015

എം.എല്‍.എയും ബ്ലോക്ക്‌ പ്രസിഡന്റും കൊമ്പുകോര്‍ക്കുന്നു











Story Dated: Tuesday, March 3, 2015 05:25


ആലപ്പുഴ: കുട്ടനാട്ടിലെ എടത്വാ, തകഴി, തലവടി പഞ്ചായത്തുകളിലെ കുടിവെള്ളപ്രശ്‌നം പരിഹരിക്കുന്നതിന്‌ അടിയന്തര ധനസഹായമായി 9.5 ലക്ഷം മുഖ്യമന്ത്രി അനുവദിച്ചതുമായി ബന്ധപ്പെട്ട്‌ കുട്ടനാട്‌ എം.എല്‍.എ തോമസ്‌ ചാണ്ടി ഉയര്‍ത്തുന്ന അവകാശ വാദങ്ങള്‍ പൊള്ളത്തരമാണെന്ന്‌ ചമ്പക്കുളം ബ്ലോക്കു പഞ്ചായത്ത്‌ പ്രസിഡന്റ്‌ മോന്‍സി സോണി. പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്‌നം രൂക്ഷമായ സാഹചര്യത്തില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പ്രത്യക്ഷ സമരത്തിന്‌ തയാറെടുക്കുന്നതിനിടെ കഴിഞ്ഞദിവസം തന്റെ നേതൃത്വത്തില്‍ പഞ്ചായത്ത്‌ പ്രസിഡന്റുമാരും രാഷ്‌ട്രീയകക്ഷി പ്രതിനിധികളും അടങ്ങുന്ന സംഘം മുഖ്യമന്ത്രിയെ കണ്ടിരുന്നു.


മുഖ്യമന്ത്രി അറിയിച്ചതിന്റെ അടിസ്‌ഥാനത്തില്‍ തിരുവല്ല ഗസ്‌റ്റ്‌ ഹൗസില്‍ കുടിവെള്ള പ്രശ്‌നം രൂക്ഷമായ പഞ്ചായത്തുകളുടെ പ്രസിഡന്റുമാരെയും വാട്ടര്‍ അഥോറിട്ടി എക്‌സിക്യൂട്ടീവ്‌ എന്‍ജിനിയറെയും വിളിപ്പിക്കുകയും ഇവിടെ നടന്ന ചര്‍ച്ചയില്‍ പ്രശ്‌നത്തിന്റെ ഗൗരവം മനസിലാക്കിയ മുഖ്യമന്ത്രി അടിയന്തര നടപടികള്‍ക്കായി 9.5 ലക്ഷം രൂപ അനുവദിക്കുകയുമായിരുന്നു. മീറ്റിംഗ്‌ അവസാനിക്കാറായപ്പോഴാണ്‌ എം.എല്‍.എയുടെ പ്രതിനിധി എത്തിയത്‌. എന്നാല്‍ പിന്നീട്‌ എം.എല്‍.എ ഇടപെട്ടതുമൂലം കുടിവെള്ള പ്രശ്‌നവുമായി ബന്ധപ്പെട്ട പ്രശ്‌ന പരിഹാരത്തിന്‌ പണം അനുവദിച്ചുവെന്ന തരത്തില്‍ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുകയായിരുന്നുവെന്നും മോന്‍സി സോണി പറഞ്ഞു.


കുട്ടനാട്ടിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന്‌ നീരേറ്റുപുറത്തുനിന്നും 16 എം.എല്‍.ടി വെള്ളവും തിരുവല്ലയിലെ കറ്റോട്‌ നിന്നും ആറ്‌ എം.എല്‍.ടി വെള്ളവും ലഭിക്കേണ്ടതാണെന്നും എന്നാല്‍ ഇപ്പോള്‍ ഇത്‌ പൂര്‍ണമായും ലഭിക്കുന്നില്ലെന്നും ബ്ലോക്ക്‌പഞ്ചായത്ത്‌ പ്രസിഡന്റ്‌ പറഞ്ഞു. തലവടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുക്ഷമ്മ സുധാകരന്‍, കോണ്‍ഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ വി.കെ. വിജയന്‍ നായര്‍, വി.കെ. സേവ്യര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.










from kerala news edited

via IFTTT