Story Dated: Tuesday, March 3, 2015 05:28
തിരുവനന്തപുരം: കേരളത്തിലും തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലും ബൈക്കില്‍ കറങ്ങിനടന്ന് സ്‌ത്രീകളുടെ കഴുത്തില്‍ നിന്നും മാല പൊട്ടിച്ചെടുക്കുന്ന മോഷ്‌ടാവ് അറസ്‌റ്റില്‍. കിള്ളിപ്പാലം അക്ഷയഭവനില്‍ അരുള്‍ പ്രകാശ് (44) ആണ് പോലീസിന്റെ പിടിയിലായത്. മൂന്ന്‌മാസം മുമ്പ് ആനാവൂര്‍-കോട്ടക്കല്‍ സിംലഭവനില്‍ ജയപാലന്റെ ഭാര്യ കമലത്തിന്റെ കഴുത്തില്‍ നിന്നും അഞ്ചരപ്പവന്റെ മാല പൊട്ടിച്ച കേസിന്റെ അന്വേഷണത്തിനിടെയാണ് അരുള്‍പ്രകാശ് വലയിലായത്. ഒറ്റക്ക് നടന്നുപോകുന്ന സത്രീകള്‍ക്കടുത്തെത്തി ബൈക്ക് നിര്‍ത്തി കഴുത്തില്‍നിന്നും മാല കവര്‍ന്നെടുക്കുകയാണ് പ്രതിയുടെ രീതി.
തമിഴ്‌നാട്ടില്‍ നിന്നും കേരളത്തില്‍ നിന്നുമായി 200 പവനിലധികം സ്വര്‍ണം മോഷണം ചെയ്‌തതായി പ്രതി സമ്മതിച്ചു. നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി ജയകുമാറിന്റെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കര സി.ഐ സി.ജോണ്‍, മാരായമുട്ടം എസ്.ഐ മധുസുദനന്‍നായര്‍ എന്നിവരാണ് പ്രതിയെ കസ്‌റ്റഡിയിലെടുത്തത്.
from kerala news edited
via IFTTT