121

Powered By Blogger

Monday, 2 March 2015

ഡോളര്‍ ചെക്ക്‌ ഉപയോഗിച്ച്‌ എട്ടുലക്ഷത്തിന്റെ തട്ടിപ്പ്‌: പാസ്‌റ്റര്‍ പിടിയില്‍











Story Dated: Tuesday, March 3, 2015 05:28


മല്ലപ്പള്ളി: നിലവിലില്ലാത്ത അക്കൗണ്ടിന്റെ ഡോളര്‍ ചെക്ക്‌ ഉപയോഗിച്ച്‌ എട്ടുലക്ഷം രൂപ തട്ടിയെടുത്ത പാസ്‌റ്ററെ നാട്ടുകാര്‍ പിടികൂടി പോലീസിന്‌ കൈമാറി. എഴുമറ്റൂര്‍ വെള്ളയില്‍ പള്ളിത്താഴെ സന്തോഷ്‌ പി. ചാക്കോ(47)യാണ്‌ പിടിയിലായത്‌. എഴുമറ്റൂര്‍ വാളക്കുഴി സാബു ഫിലിപ്പില്‍ നിന്നും ഒന്നരലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പിടിയിലായ ഇയാളെ ചോദ്യം ചെയ്‌തപ്പോഴാണ്‌ കൂടുതല്‍ തട്ടിപ്പുകഥ പുറത്തായത്‌. സംഭവത്തെപ്പറ്റി പോലീസ്‌ പറയുന്നത്‌ ഇങ്ങനെ: ന്യൂയോര്‍ക്കിലെ ടി.ബി, പി.എന്‍.എസി എന്നീ ബാങ്കുകളില്‍ ഇയാള്‍ക്ക്‌ അക്കൗണ്ട്‌ ഉണ്ടായിരുന്നു. ഇതെല്ലാം കഴിഞ്ഞ ജനുവരിയില്‍ മരവിപ്പിക്കപ്പെട്ടു.


ഈ ബാങ്കുകളിലെ ഡോളര്‍ ചെക്ക്‌ ഇയാളുടെ കൈവശമുണ്ടായിരുന്നു. ഒരു ലക്ഷം രൂപയുടെ ഡോളര്‍ ചെക്ക്‌ ബാങ്കില്‍ നല്‍കിയാല്‍ വിശ്വാസത്തിന്റെ പുറത്ത്‌ ബാങ്കുകാര്‍ 75,000 രൂപ അഡ്വാന്‍സ്‌ ചെയ്യും. ഇക്കാര്യം അറിയാമായിരുന്ന സന്തോഷ്‌ സ്വന്തം അക്കൗണ്ടിലൂടെ ഇതു മാറാതെ സുഹൃത്തുക്കളെ ഉപയോഗിച്ച്‌ മാറാന്‍ ശ്രമം നടത്തി. അങ്ങനെയാണ്‌ സുഹൃത്തും സഹപാഠിയുമായ സാബു ഫിലിപ്പ്‌ മുഖേനെ ഫെഡറല്‍ ബാങ്കിലുള്ള അയാളുടെ അക്കൗണ്ട്‌ മുഖേനെ ഒന്നരലക്ഷം മാറിയെടുത്തത്‌.


തന്റെ അക്കൗണ്ടിലൂടെ മാറിയാല്‍ കാലതാമസം വരുമെന്നും അതു കൊണ്ടാണ്‌ സാബുവിന്റെ അക്കൗണ്ട്‌ മുഖേനെ പണം മാറുന്നതെന്നും സന്തോഷ്‌ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. തുടര്‍ന്ന്‌ അധികൃതര്‍ വിശദമായി പരിശോധിച്ചപ്പോള്‍ ഈ ചെക്കുകള്‍ സാധുവല്ലെന്ന്‌ കണ്ടെത്തി വിവരം സാബു ഫിലിപ്പിനെ അറിയിക്കുകയും ചെയ്‌തു. സാബു തന്ത്രപരമായി സന്തോഷിനെ വീട്ടില്‍ വിളിച്ചു വരുത്തി പിടികൂടി പോലീസിന്‌ കൈമാറുകയായിരുന്നു.


പെരുമ്പെട്ടി എസ്‌.ഐ സുരേഷിന്റെ നേതൃത്വത്തില്‍ സന്തോഷിനെ അറസ്‌റ്റ്‌ ചെയ്‌ത ശേഷം നടത്തിയ ചോദ്യം ചെയ്യലില്‍ ചുങ്കപ്പാറ ഫെഡറല്‍ ബാങ്കില്‍ നിന്ന്‌ നാലുലക്ഷവും കൊറ്റനാട്‌ എസ്‌.ബി.ടിയില്‍ നിന്ന്‌ 2.5 ലക്ഷവും സുഹൃത്തുക്കളുടെ അക്കൗണ്ട്‌ മുഖേനെ മാറിയെടുത്തുവെന്ന്‌ കുറ്റസമ്മതം നടത്തി. എന്നാല്‍ അരക്കോടിയിലേറെ രൂപയുടെ തട്ടിപ്പ്‌ നടന്നതായാണ്‌ അറിയാന്‍ കഴിയുന്നത്‌. ഇയാള്‍ മുന്‍പും പല തട്ടിപ്പുകേസിലും പ്രതിയാണെന്ന്‌ പോലീസ്‌ പറഞ്ഞു. കോട്ടയം പള്ളിക്കത്തോട്ടില്‍ താമസിക്കുന്ന സന്തോഷ്‌ എം.ബി.ബി.എസ്‌ അഡ്‌മിഷന്‍ തരപ്പെടുത്താമെന്ന്‌ പറഞ്ഞ്‌ പണം തട്ടിയതായും കേസുണ്ട്‌.










from kerala news edited

via IFTTT