121

Powered By Blogger

Monday, 2 March 2015

ഓപ്പറേഷന്‍ സുരക്ഷ: കഴക്കൂട്ടത്ത്‌ രണ്ട്‌ ഗുണ്ടകള്‍ അറസ്‌റ്റില്‍











Story Dated: Tuesday, March 3, 2015 05:28


കഴക്കൂട്ടം: ഓപ്പറേഷന്‍ സുരക്ഷയുടെ ഭാഗമായി 2 ഗുണ്ടകളെ കഴക്കൂട്ടം പോലീസ്‌ അറസ്‌റ്റു ചെയ്‌തു. കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ഗുണ്ടുകാട്‌ സാബുവിന്റെ അനുയായി തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്‍ സ്വദേശി ഗുണ്ടുകാട്‌ ഷൈജു(32),കഴക്കൂട്ടം പോങ്ങറ പുത്തന്‍വീട്ടില്‍ കുക്കു എന്ന അരുണ്‍ദാസ്‌ (26) എന്നിവരാണ്‌ പിടിയിലായത്‌. മൂന്ന്‌ മാസങ്ങള്‍ക്കു മുമ്പ്‌ ഗുണ്ടാ ആക്‌ട് പ്രകാരം ജയില്‍ശിക്ഷ കഴിഞ്ഞ്‌ പുറത്തിറങ്ങിയ ഗുണ്ടുകാട്‌ ഷൈജു കഴക്കൂട്ടത്തെ അമ്പലത്തിന്‍കര കോളനിയില്‍ ഒളിവില്‍ കഴിഞ്ഞുകൊണ്ട്‌ തട്ടുകടകളിലും വ്യാപാര സ്‌ഥാപനങ്ങളിലും ഗുണ്ടാപ്പിരിവ്‌ നടത്തിയിരുന്നതായി പോലീസ്‌ പറഞ്ഞു.


ദേശീയപാതക്കു സമീപത്തെ തട്ടുകടയില്‍ വെട്ടുകത്തികാട്ടി ഭീഷണിപ്പെടുത്തി 5000 രൂപ ആവശ്യപ്പെട്ട കേസിലാണ്‌ അറസ്‌റ്റ്. മ്യൂസിയം സ്‌റ്റേഷനില്‍ കൊലപാതകമുള്‍പ്പെടെ 10 ഓളം കേസുകളിലും തമ്പാനൂര്‍, മെഡിക്കല്‍ കോളജ്‌ സറ്റേഷനുകളില്‍ നിരവധി കേസുകളും ഷൈജുവിനുണ്ട്‌.


കഴക്കൂട്ടം പോങ്ങറ സ്വദേശി പ്രഭയുടെ വീടാക്രമിച്ച സംഭവത്തിലും ഡി.വൈ.എഫ്‌. വൈ ലോക്കല്‍ പ്രസിഡന്റ്‌ അമ്പലത്തിന്‍കര ബിജുവിനെ ആക്രമിച്ച്‌ മാലകവര്‍ന്ന കേസിലും പ്രതിയായ അരുണ്‍ദാസിനെ ഗുണ്ടാ ആക്‌ട് പ്രകാരമാണ്‌ പിടികൂടിയിട്ടുള്ളത്‌. ആറുമാസത്തേക്ക്‌ റിമാന്‍ഡ്‌ ചെയ്യുമെന്ന്‌ പോലീസ്‌ അറിയിച്ചു. കഴക്കൂട്ടം സി.ഐ അരുണ്‍, എസ്‌. ഐ. എസ്‌. ശ്രീജിത്ത്‌, ഷാബു, അനൂപ്‌ എന്നിവര്‍ ചേര്‍ന്നാണ്‌ പ്രതികളെ പിടികൂടിയത്‌.










from kerala news edited

via IFTTT