121

Powered By Blogger

Monday, 2 March 2015

ഫണ്ട്‌ വെട്ടിപ്പ്‌: സ്‌കൂള്‍ പ്രധാനാധ്യാപികയ്‌ക്കെതിരെ വിജിലന്‍സ്‌ കേസെടുക്കും











Story Dated: Tuesday, March 3, 2015 01:58


മലപ്പുറം: പുറത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറെക്കര ഗവ.യു.പി. സ്‌കൂള്‍ പ്രധാനാധ്യാപികയ്‌ക്കെതിരെ ഫണ്ട്‌ വെട്ടിപ്പ്‌ നടത്തിയെന്ന പരാതിയില്‍ വിജിലന്‍സ്‌ കേസെടുക്കും. എസ്‌.എസ്‌.എ. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട്‌ തിരൂര്‍ ട്രഷറിയില്‍ നിന്നും 5,75,000 കൈപ്പറ്റുകയും പഞ്ചായത്തിന്‌ വിനിയോഗ സര്‍ട്ടിഫിക്കറ്റ്‌ നല്‍കുകയും ചെയ്‌തുവെങ്കിലും ഗുണഭോക്‌താക്കള്‍ക്ക്‌ തുക നല്‍കിയില്ലെന്നതാണ്‌ പരാതി.


ഗ്രാമപഞ്ചായത്ത്‌ സ്‌റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാനാണു ഇതു സംബന്ധിച്ച്‌ ജില്ലാ വിജിലന്‍സ്‌ സമിതിക്ക്‌ പരാതി നല്‍കിയത്‌. ട്രഷറിയില്‍ നിന്നും പണം പിന്‍വലിച്ചിട്ടും പരപ്പനങ്ങാടി ബധിര വിദ്യാലയത്തിലെ വിദ്യാര്‍ഥിക്ക്‌ വികലാംഗ ധനസഹായം നല്‍കാത്ത പരാതിയിലും പടിഞ്ഞാറെക്കര ഗവ.യു.പി. സ്‌കൂള്‍ പ്രധാനാധ്യാപികയ്‌ക്കെതിരെ വിജിലന്‍സ്‌ കേസെടുക്കുമെന്ന്‌ ജില്ലാതല വിജിലന്‍സ്‌ സമിതി യോഗത്തില്‍ അധ്യക്ഷന്‍ കൂടിയായ ജില്ലാ കലക്‌ടര്‍ അറിയിച്ചു.


വളാഞ്ചേരി ഗ്രാമപഞ്ചായത്തിലെ തിയറ്ററുകളില്‍ നിന്നുള്ള വിനോദ നികുതി പിരിവില്‍ വെട്ടിപ്പ്‌ നടക്കുന്നതായുള്ള പരാതിയില്‍ പഞ്ചായത്തിന്റെ സഹകരണത്തോടെ വിജിലന്‍സ്‌ പരിശോധന നടത്തും. ഗ്രാമപഞ്ചായത്തിന്‌ തിയറ്ററുകളില്‍ നിന്നായി 25 ലക്ഷം രൂപ വാര്‍ഷിക വിനോദ നികുതി ലഭിക്കുന്നതായി പഞ്ചായത്ത്‌ ഡപ്യൂട്ടി ഡയറക്‌ടര്‍ യോഗത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.


അഴിമതിയുമായി ബന്ധപ്പെട്ട്‌ നിരവധി പരാതികള്‍ ഉയര്‍ന്ന പഞ്ചാത്തലത്തില്‍ കാളികാവ്‌ ബ്ലോക്കിലെ കരുവാരക്കുണ്ട്‌് കൃഷി ഓഫീസറെ ഉടനടി സ്‌ഥലംമാറ്റുന്നതിന്‌ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ക്ക്‌ ജില്ലാ കലക്‌ടര്‍ നിര്‍ദേശം നല്‍കി. ഇത്‌ സംബന്ധിച്ച്‌ കൃഷി ഡയരക്‌ടര്‍, കൃഷി വകുപ്പ്‌ സെക്രട്ടറി എന്നിവര്‍ക്ക്‌ കത്തയക്കും. കോഡൂര്‍ വില്ലേജ്‌ ഓഫീസര്‍ക്കെതിരായി സ്വകാര്യ വ്യക്‌തി നല്‍കിയ പരാതിയില്‍ വില്ലേജ്‌ ഓഫീസര്‍, സ്‌ഥലം എസ്‌.ഐ., പരാതിക്കാരന്‍ എന്നിവരെ ജില്ലാ കലക്‌ടര്‍ വിസ്‌തരിക്കും. ജില്ലാതല വിജിലന്‍സ്‌ സമിതിക്ക്‌ ലഭിച്ച പുതിയ പരാതികളില്‍ ബന്ധപ്പെട്ട വകുപ്പുകളും വിജിലന്‍സും പ്രാഥമിക പരിശോധനകള്‍ നടത്തും.










from kerala news edited

via IFTTT