Story Dated: Tuesday, March 3, 2015 01:59
കൊല്ലങ്കോട്: ഉല്‍ക്കയെന്ന് സംശയിക്കുന്ന വസ്തു പല്ലശ്ശനയില്‍ കണ്ടെത്തി. തല്ലുമന്ദം മാവേലി സ്റ്റോറിനടുത്ത് വെച്ചാണ് നാട്ടുകാര്‍ ഒരുകിലോ ഭാരമുള്ള വസ്തു കണ്ടെത്തിയത്. തുടര്‍ന്ന്, ജിയോളജിസ്റ്റ് എം. കിഷോര്‍, എം.ആര്. വിനോദ് എന്നിവരടങ്ങിയ സംഘം പരിശോധനക്കെത്തി. നിക്കലിന്റെയും ഇരുമ്പിന്റെയും അംശമുള്ള ധാരാളം സുഷിരങ്ങള്‍ ഉള്ള വസ്തുവാണ് കണ്ടെത്തിയത്. വസ്തു പരിശോധനക്കായി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി.
from kerala news edited
via IFTTT