Story Dated: Tuesday, March 3, 2015 01:58
നാദാപുരം: പാറക്കടവ് ദാറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ നാലര വയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ പോലീസ് അറസ്‌റ്റ് ചെയ്‌തവര്‍ കുറ്റക്കാരല്ലെന്ന് ക്രൈംബ്രാഞ്ച്. റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ക്രൈം എ.ഡി.ജി.പിക്ക് സമര്‍പ്പിച്ചതായറിയുന്നു. ലോക്കല്‍ പോലീസില്‍ നിന്നു കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് പോലിസിനെ വെട്ടിലാക്കുന്ന റിപ്പോര്‍ട്ടാണ് എഡി.ഡി.പിക്ക് കൊടുത്തിരിക്കുന്നതെന്നാണ് സൂചന.
സ്‌കൂള്‍അനാഥ മന്ദിരത്തില്‍ താമസിക്കുന്നപാറാട് ചെറുപറമ്പ് കണ്ടാഞ്ചേരി മുബഷീര്‍(19),എരഞ്ഞോളി ചുങ്കത്ത് പവിത്രം വീട്ടില്‍ ഷംസുദ്ദീന്‍(18)എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.2014 നവംബര്‍ പത്തിനാണ് കുട്ടിയുടെ മാതാവ് വളയം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.
അന്വേഷണത്തിനിടയില്‍ സ്‌കൂളിലെ ബസ് ഡ്രൈവറെ കസ്‌റ്റഡിയിലെടുത്തത് ഏറെ വിവാദമായിരുന്നു. യുവാവിനെ അറസ്‌റ്റ് ചെയ്ാന്‍ നീയക്കം നടക്കുന്നതായി ആരോപിച്ച് എം.എല്‍.എമാരായ കെ.കെ.ലതിക,ഇ.കെ.വിജയന്‍ വിവിധ പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ പോലീസ് സ്‌റ്റേഷന് മുമ്പില്‍ സമരം നടത്തിയിരുന്നു.
തുടര്‍ന്ന് ഡ്രൈവറെ വിട്ടയക്കാന്‍ തീരുമാനിക്കുകയായിരുന്നു. പിറ്റേ ദിവസമാണ് ഇപ്പോള്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയ യുവാക്കളെ അറസ്‌റ്റ് ചെയ്‌തത്. ഇവര്‍ നിരപരാധികളാണെന്നും അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്നും സ്‌കൂള്‍ മാനേജരും മതപണ്ഡിതനുമായ പേരോട് അബ്‌ദുറഹിമാന്‍ സഖാഫി സര്‍ക്കാരിനോടാവശ്യപ്പെട്ടതിനെ തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുകയായിരുന്നു. രണ്ട് മാസത്തോളമായി ക്രൈം ബ്രാഞ്ച് അന്വേഷണം തുടരുകയാണ്.
from kerala news edited
via IFTTT