Story Dated: Tuesday, March 3, 2015 08:15
മുംബൈ: പന്നിപ്പനി ബാധ ഭയന്ന സിവില്‍ എഞ്ചിനീയര്‍ ആശുപത്രി കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കി. പ്രകാശ് ലിംഗോജി(49) എന്ന എഞ്ചിനിയറാണ് മരിച്ചത്. പന്നിപ്പനി സംശയത്തെ തുടര്‍ന്ന് പ്രകാശ് ഡി.വൈ. പാട്ടീല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കര്‍ണാടക സ്വദേശിയായ പ്രകാശ് ഇന്നലെ രണ്ട് മണിയോടെയാണ് ആത്മഹത്യചെയ്‌തത്. ആശുപത്രിയില്‍ പന്നിപ്പനി ബാധിച്ചവരെ ചികിത്സിക്കുന്ന അഞ്ചാം നിലയിലെ വാര്‍ഡില്‍ നിന്നാണ് പ്രകാശ് ചാടിയത്.
പ്രകാശിന്റെ ഭാര്യ പ്രേമ(44) മക്കളായ പൂജ(11), ശിവാനി(2) എന്നിവരും പന്നിപ്പനിയെ തുടര്‍ന്ന് ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിനെ തുടര്‍ന്ന് പ്രകാശ് മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. കഴിഞ്ഞ 28നാണ് പ്രേമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഇവരുടെ മക്കളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഒന്നിനാണ് പ്രകാശിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തന്റെ കുടുംബം, പന്നിപ്പനിയില്‍ ഇല്ലാതാവും എന്ന് ഇയാള്‍ ബന്ധുക്കളോട് പറഞ്ഞിരുന്നു. ഈ ഭയമാണ് പ്രകാശിന്റെ ആത്മഹത്യയ്‌ക്ക് കാരണമെന്ന് ഡോക്‌ടര്‍ പറഞ്ഞു.
അഞ്ചാം നിലയില്‍ നിന്നും ചാടിയ പ്രകാശിനെ അപ്പോള്‍ തന്നെ അത്യാഹിത വിഭാഗില്‍ പ്രവേശിപ്പിച്ചെങ്കിലും 25 മിനിറ്റിനുള്ളില്‍ മരിച്ചുവെന്ന് ഡോക്‌ടര്‍ പറഞ്ഞു.
from kerala news edited
via IFTTT