Story Dated: Tuesday, March 3, 2015 05:27
ചങ്ങനാശേരി: സി.ബി.എസ്.ഇ. ബോര്‍ഡിന്റെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നു വാര്‍ഷിക പരീക്ഷ എഴുതാന്‍ കഴിയാതെ പത്താം ക്ലാസിലെ 40 വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്‌ചിതത്വത്തില്‍.
ചങ്ങനാശേരി വാഴപ്പള്ളി പഞ്ചായത്തില്‍ മഞ്ചാടിക്കരയില്‍ പ്രവര്‍ത്തിക്കുന്ന ഈഡന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് അനുമതി ലഭിക്കാത്തത്. സയന്‍സാണ് ആദ്യദിവസത്തെ വിഷയം. കഴിഞ്ഞ തവണ സ്‌കൂളിന്റെ വാഴൂര്‍ സെന്ററിലാണു വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയത്. എന്നാല്‍, 40 വിദ്യാര്‍ത്ഥികളുള്ളതിനാല്‍ ഈഡന്‍ സ്‌കൂളില്‍ തന്നെ ഇത്തവണ സെന്റര്‍ തരപ്പെടുത്തുന്നതിനുവേണ്ടി സ്‌കൂള്‍ അധികൃതര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
വിദ്യാര്‍ഥികളുടെ ഭാവി സംരക്ഷിക്കണമെന്നു കോടതി സി.ബി.എസ്.ഇ. ബോര്‍ഡിനോട് നിര്‍ദേശിച്ചിരുന്നതായി പറയുന്നു. വിദ്യാര്‍ത്ഥികളോടും മാതാപിതാക്കളോടും ഇവിടെ തന്നെ സെന്റര്‍ അനുവദിക്കുമെന്നും ഹാള്‍ ടിക്കറ്റ് കിട്ടുമെന്ന പ്രതീക്ഷയും സ്‌കൂള്‍ അധികൃതര്‍ വീണ്ടും നല്‍കിയിരുന്നു. ഇന്ന് ആരംഭിക്കുന്ന പരീക്ഷയ്‌ക്കു ഇന്നലെ വൈകിട്ട് ഹാള്‍ ടിക്കറ്റ് നല്‍കാമെന്നറിയിച്ചതിനെ തുടര്‍ന്നു വിദ്യാര്‍ത്ഥികളും മാതാപിതാക്കളും എത്തിയപ്പോഴേക്കും പരീക്ഷയെഴുതാന്‍ സാധിക്കില്ലെന്നാണു സ്‌കൂള്‍ അധികൃതര്‍ നല്‍കിയ വിശദീകരണമെന്നു മാതാപിതാക്കള്‍ പറഞ്ഞു.
ഇന്നു നടക്കുന്ന സയന്‍സ് പരീക്ഷ എഴുതാന്‍ കഴിയില്ലെന്നു മനസ്സിലായതോടെ വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും സ്‌കൂളിലെത്തി പ്രതിഷേധിച്ചു. രാത്രിയിലും പ്രതിഷേധം തുടര്‍ന്നതിനാല്‍ ചങ്ങനാശേരി എസ്.ഐ. ജെര്‍ലിന്‍ വി. സ്‌കറിയയുടെ നേതൃത്വത്തിലുള്ള പോലീസ് സംഗഘം എത്തിയാണു രംഗം ശാന്തമാക്കിയത്.
ഇന്നത്തെ പരീക്ഷ കഴിഞ്ഞാല്‍ ഒന്‍പതിന് നടക്കുന്ന പരീക്ഷകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് എഴുതുവാന്‍ സാധിക്കുമെന്നും ഇന്ന് എഴുതുവാന്‍ സാധിക്കാതെ വരുന്ന പരീക്ഷ ഈ മാസം ഏതെങ്കിലും ഒരു ദിവസം നടത്തുമെന്നു മാനേജ്‌മെന്റ് അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ ഭാവി സംരക്ഷിക്കണമെന്ന ഹൈക്കോടതി വിധി ലഭിച്ചിട്ടുണ്ടെന്നും ഇതനുസരിച്ച് വിദ്യാര്‍ത്ഥികള്‍ക്കു പരീക്ഷ എഴുതുവാനുള്ള അവസരം ലഭ്യമാക്കുമെന്നും മാനേജ്‌മെന്റ് അവകാശപ്പെട്ടു.
from kerala news edited
via IFTTT