Story Dated: Tuesday, March 3, 2015 05:28
അടൂര്‍: കടമ്പനാട് പഞ്ചായത്തില്‍ മണ്ണടി കന്നിമല കരിങ്കല്‍ ക്വാറിക്ക് സമീപം അംഗന്‍വാടിക്ക് വ്യക്‌തി നല്‍കിയ മൂന്നു സെന്റ് ഭൂമിയില്‍ നിന്ന് മണ്ണെടുത്തു. ഇതിനായി കൊണ്ടുവന്ന ടിപ്പര്‍ ലോറികളും മണ്ണുമാന്തിയും പോലിസ് പിടിച്ചെടുത്തു. സംഭവത്തിനു പിന്നില്‍ കന്നിമല കരിങ്കല്‍ ക്വാറി മാഫിയയാണെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. വര്‍ഷങ്ങളായി ജീര്‍ണാവസ്‌ഥയില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന എട്ടാം വാര്‍ഡിലെ കൊണ്ടുവിളപടി അങ്കണവാടി കെട്ടിടം ക്വാറിക്ക് സമീപത്തായി പ്രവര്‍ത്തനം ആരംഭിച്ചാല്‍ പാറമടകളുടെ പ്രവര്‍ത്തനാനുമതി നിരസിക്കുമെന്ന് മനസ്സിലാക്കിയാണ് അങ്കണവാടിയുടെ പണി തടസ്സപ്പെടുത്തിയത്.
25 ഓളം കുട്ടികള്‍ പഠിക്കുന്ന അങ്കണവാടി കെട്ടിടം നിര്‍മിക്കാതിരിക്കാന്‍ വേണ്ടിയാണ് ജില്ലാ ഭരണകൂടത്തേയും പോലിസിനെയും തെറ്റിദ്ധരിപ്പിച്ച് നിര്‍മാണം തടസപ്പെടുത്തുന്നതെന്ന് അങ്കണവാടി ബെനിഫിഷ്യറി കമ്മിറ്റി ആരോപിച്ചു.
from kerala news edited
via IFTTT