Story Dated: Tuesday, March 3, 2015 01:58
മലപ്പുറം: പരിസ്‌ഥിതിയെ മറന്നുകൊണ്ടു ക്വാറികള്‍ക്ക് അനുമതി നല്‍കാനാവില്ലെന്നു മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. പരിസ്‌ഥിതിയെ സംരക്ഷിക്കുന്നതോടൊപ്പം നിര്‍മാണ മേഖലക്കു തടസമുണ്ടാകാത്ത രീതിയില്‍ പ്രവര്‍ത്തനാനുമതി നല്‍കും. നേരത്തെ സുപ്രീംകോടതിയെടുത്ത ചില തീരുമാനങ്ങള്‍ സര്‍ക്കാറിനു ഭേദഗതിചെയേ്േണ്ടിവന്നു. ഇതിനെ ചോദ്യംചെയ്‌തു ചിലര്‍ ഹൈക്കോടതിയെ സമീപിച്ചതാണു നിലവിലെ പ്രതിസന്ധിക്കുകാരണം.
ക്വാറികള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ നിലവില്‍ നിര്‍മാണമേഖല പ്രതിസന്ധിയിലാണ്. ചെറുകിട ക്വാറികള്‍ പ്രതിസന്ധിയിലായ കാര്യം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതോടൊപ്പം പരിസ്‌ഥിതി പ്രശ്‌നങ്ങള്‍ ഏറെ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പലയിടത്തും കുടിവെള്ള പ്രശ്‌നങ്ങളുണ്ടെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്തു പറഞ്ഞു.
from kerala news edited
via IFTTT