Story Dated: Tuesday, March 3, 2015 01:58
കോഴിക്കോട്: മത്സ്യഫെഡിന്റെ ജില്ലയിലെ ആദ്യ ഫിഷ്‌മാര്‍ട്ട് പ്രവര്‍ത്തനമാരംഭിച്ചു. അരയിടത്തുപാലത്ത് ആരംഭിച്ച ഫിഷ്‌മാര്‍ട്ട് മന്ത്രി എം.കെ. മുനീര്‍ ഉദ്‌ഘാടനം ചെയ്‌തു. നല്ല മത്സ്യം ന്യായവിലയ്‌ക്കു നല്‍കുകയെന്നതാണ് ഫിഷ് മാര്‍ട്ടുകൊണ്ട് ഉദ്ദേശിക്കുന്നത്. നിലവില്‍ വൃത്തിഹീനമായാണ് മത്സ്യവില്‍പന നടക്കുന്നത്.
മത്സ്യത്തൊഴിലാളികളില്‍നിന്ന് മത്സ്യം വാങ്ങി നേരിട്ട് വിപണനം നടത്തുകയാണ് ഫിഷ്‌മാര്‍ട്ടിലൂടെ ലക്ഷ്യമിടുന്നത്. പൂതിയാപ്പ, ബേപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഫ്രഷ് മത്സ്യം ഫിഷ് മാര്‍ട്ടിലേക്കാണ് ആദ്യം എത്തുക എന്ന് അധികൃതര്‍ അറിയിച്ചു. ഇടനിലക്കാരില്ലാത്തതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കും ഉപഭോക്‌താക്കള്‍ക്കും ലാഭം ലഭിക്കും.
ശീതീകരിച്ച മുറിയിലാണ് മത്സ്യ വില്‍പന നടക്കുന്നത്. മത്സ്യംകേടുകൂടാതെ സൂക്ഷിക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ക്കും വീട്ടുകാര്‍ക്കുമാണ് ഫിഷ്‌മാര്‍ട്ടില്‍ ജോലിനല്‍കുക. അഞ്ചു തൊഴിലാളികളുടെ സേവനമാണ് ഇവിടെ ലഭ്യമാക്കുന്നത്. സമീപകാലത്ത് തന്നെ ഇവിടെ നിന്നും ഹോം ഡെലിവറി സര്‍വീസും ആരംഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു. രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെയാണു വില്‍പന നടത്തുന്നത്. ഫറോക്ക് പേട്ടയില്‍ ഫിഷ്‌മാര്‍ട്ട് പണി പൂര്‍ത്തിയായിട്ടുണ്ട്.
രണ്ടുമാസത്തിനുള്ളില്‍ ഉദ്‌ഘാടനം നടക്കും. തുടര്‍ന്നു തിരുവണ്ണൂര്‍ കോട്ടണ്‍മില്ലിനു സമീപത്തും ഫിഷ്‌മാര്‍ട്ട് ആരംഭിക്കും. ഒരു കോടിരൂപ ചെലവില്‍ ജില്ലയില്‍ 10 ഫിഷ്‌മാര്‍ട്ടുകള്‍ ആദ്യഘട്ടം തുടങ്ങാനായിരുന്നു തീരുമാനം. സ്‌ഥലം ലഭ്യമാകാത്തതിനാല്‍ തല്‍ക്കാലം മൂന്ന് സ്‌ഥലത്താണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുന്നത്. സ്‌ഥല ലഭ്യതക്കനുസരിച്ച് മറ്റു ഭാഗങ്ങളില്‍ തുടങ്ങും.
ഉദ്‌ഘാടന ചടങ്ങില്‍ മേയര്‍ പ്രഫ. എ.കെ. പ്രേമജം അധ്യക്ഷത വഹിച്ചു. മത്സ്യഫെഡ് മാനേജിംഗ് ഡയറക്‌ടര്‍ വി.ജി. കിഷോര്‍കുമാര്‍, കെ. രാജന്‍, മഞ്ചാന്‍ അലി, ടി.വി. രമേശന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
from kerala news edited
via IFTTT