121

Powered By Blogger

Monday, 1 March 2021

ഗോൾഡ് ബോണ്ടിൽ കുറഞ്ഞവിലയിൽ ഇപ്പോൾ നിക്ഷേപിക്കാം: അറിയാം 10 കാര്യങ്ങള്‍

2020-21 സാമ്പത്തികവർഷത്തെ അവസാനഘട്ട ഗോൾഡ് ബോണ്ടിന് ഇപ്പോൾ അപേക്ഷിക്കാം. 4,662 രൂപയാണ് ഗ്രാമിന് വില നിശ്ചയിച്ചിട്ടുള്ളത്. ഓൺലൈനായി അപേക്ഷിച്ചാൽ 50 രൂപ കിഴിവ് ലഭിക്കും. മാർച്ച് അഞ്ചുവരെയാണ് അപേക്ഷിക്കാൻ അവസരമുള്ളത്. എട്ടുവർഷമാണ് ഗോൾഡ് ബോണ്ടിന്റെ കാലാവധി. സ്വർണത്തിന്റെ മൂല്യവർധനയ്ക്കൊപ്പം 2.5ശതമാനം വാർഷിക പലിശയും പദ്ധതിയിൽ ലഭിക്കും. ആറുമാസത്തിലൊരിക്കൽ പലിശ ബാങ്ക് അക്കൗണ്ടിലേയ്ക്ക് വരവുവെയ്ക്കും. സ്റ്റോക്ക് എക്സ്ചേഞ്ചുവഴി ഇടപാട് നടത്താൻ സൗകര്യമുള്ളതിനാൽ എപ്പോൾവേണമെങ്കിലും ബോണ്ട് പണമാ്ക്കാൻ കഴിയും. ഉയർന്ന നിലാവരത്തിൽനിന്ന് തിരുത്തലുണ്ടായതിനാൽ നിക്ഷേപിക്കാൻ യോജിച്ച സമയമാണെന്നാണ് വിലയിരുത്തൽ. ബോണ്ട് ആദായവും ഡോളറിന്റെ ചാഞ്ചാട്ടവും സമ്പദ്ഘടനകളുടെ തിരിച്ചുവരവും ഹ്രസ്വ-ഇടത്തരം കാലഘട്ടത്തേയ്ക്ക് സ്വർണവിലയെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ. ഗോൾഡ് ബോണ്ടിനെക്കുറിച്ച് അറിയാം പത്ത് കാര്യങ്ങൾ 1ആരാണ് ഗോൾഡ് ബോണ്ട് പുറത്തിറക്കുന്നത്? സർക്കാരിനുവേണ്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഗോൾഡ് ബോണ്ട് പുറത്തിക്കുന്നത്. 2എവിടെനിന്ന് വാങ്ങാം? ചെറുകിട നിക്ഷേപകർക്ക് ബാങ്കുകളിൽനിന്നോ, തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകളിൽനിന്നോ ബോണ്ട് വാങ്ങാം. സ്റ്റോക്ക് ഹോൾഡിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവവഴിയും ബോണ്ടിൽ നിക്ഷേപം നടത്താം. 3ആർക്കൊക്കെ വാങ്ങാം? വ്യക്തികൾക്കും ട്രസ്റ്റുകൾക്കും ചാരിറ്റബിൾ ഇൻസ്റ്റിറ്റിയൂഷനുകൾക്കും സ്വർണ ബോണ്ടിൽ നിക്ഷേപിക്കാം. 4മിനിമം നിക്ഷേപം ഒരു ഗ്രാമിന് തുല്യമായതുകയുടെ യൂണിറ്റുകളായാണ് ഗോൾഡ് ബോണ്ട് പുറത്തിറക്കുക. മിനിമം ഒരു യൂണിറ്റായും നിക്ഷേപം നടത്താം. 5പരമാവധി നിക്ഷേപം വ്യക്തികൾക്ക് ഒരു സാമ്പത്തിക വർഷം പരമാവധി നാലുകിലോഗ്രാമിന് തുല്യമായ ബോണ്ടിൽ നിക്ഷേപിക്കാം. ട്രസ്റ്റുകൾക്കും മറ്റും പരിധി 20 കിലോഗ്രാമാണ്. 6ബോണ്ടിന്റെ കാലാവധി എട്ടുവർഷമാണ് ഗോൾഡ് ബോണ്ടിന്റെ കാലാവധി. അഞ്ച് വർഷം പൂർത്തിയായാൽ ആവശ്യമെങ്കിൽ ബോണ്ട് പണമാക്കാം.കാലാവധിയെത്തുമ്പോൾ ബോണ്ടിന് അപ്പോഴുള്ള സ്വർണവില ലഭിക്കും. 7ഇഷ്യു വില ഇന്ത്യ ബുള്ള്യൻ ആൻഡ് ജ്വല്ലേഴ്സ് അസോസിയേഷന്റെ മൂന്നുദിവസത്തെ വിലയുടെ ശരാശരിയെടുത്താണ് ഒരു യൂണിറ്റ് ബോണ്ടിന്റെ വില നിശ്ചയിക്കുക. 99.9 ശതമാനം പ്യൂരിറ്റിയുള്ള ഗോൾഡിന്റെ വിലയാണ് ഇതിനായി പരിഗണിക്കുക. ഓൺലൈനായി പണമടച്ചാണ് ബോണ്ട് വാങ്ങുന്നതെങ്കിൽ യൂണിറ്റിന്റെ വിലയിൽ 50 രൂപ കുറവുണ്ടാകും. 8പലിശ നിരക്ക് 2.5ശതമാനമാണ് ബോണ്ടിന് ലഭിക്കുന്ന പലിശ. വർഷത്തിൽ രണ്ടുതവണയായി പലിശ ലഭിക്കും. 9ആദായനികുതി ആനുകൂല്യം ഗോൾഡ് ബോണ്ടിൽനിന്ന് ലഭിക്കുന്ന പലിശയ്ക്ക് ആദായ നികുതി ബാധ്യതയുണ്ട്. എന്നാൽ യൂണിറ്റ് തിരിച്ചുകൊടുത്ത് പണമാക്കുമ്പോഴുള്ള മൂലധന നേട്ടത്തിന് നികുതി ബാധ്യതയില്ല. 10ആവശ്യമായ രേഖകൾ കെവൈസി മാനദണ്ഡങ്ങൾ പാലിച്ചെങ്കിൽമാത്രമെ ഗോൾഡ് ബോണ്ടിൽ നിക്ഷേപിക്കാൻ കഴിയൂ. വോട്ടേഴ്സ് ഐഡി അല്ലെങ്കിൽ ആധാർ, പാൻ തുടങ്ങിയവ ആവശ്യമാണ്.

from money rss https://bit.ly/37ZwLqT
via IFTTT