121

Powered By Blogger

Wednesday, 7 October 2020

ഓഹരിയൊന്നിന് 3000 രൂപ: 16,000 കോടി രൂപയുടെ ഓഹരികള്‍ ടിസിഎസ് തിരിച്ചുവാങ്ങും

മുംബൈ: മുൻനിര ഐ.ടി. കമ്പനിയായ ടാറ്റാ കൺസൾട്ടൻസി സർവീസസ് 16,000 കോടി രൂപയുടെ ഓഹരികൾ തിരിച്ചുവാങ്ങാൻ തീരുമാനിച്ചു. 5.33 കോടി ഓഹരികളാണ് ഇത്തരത്തിൽ തിരിച്ചെടുക്കുക. ഓഹരിയൊന്നിന് 3,000 രൂപ വീതമാണ് ടി.സി.എസ്. വാഗ്ദാനം ചെയ്തിരിക്കുന്നത്. ഓഹരി തിരിച്ചുവാങ്ങുന്നതിന് തീരുമാനമാകുമെന്ന പ്രതീക്ഷയിൽ ബുധനാഴ്ച ടി.സി.എസ്. ഓഹരി വില ഒരവസരത്തിൽ 2,769 രൂപ വരെ എത്തിയിരുന്നു. ഒടുവിൽ 21.25 രൂപ നേട്ടത്തിൽ 2,737 രൂപയിൽ ക്ലോസ് ചെയ്തു. 2018-ലും കമ്പനി 16,000 കോടി രൂപയുടെ ഓഹരികൾ മടക്കിവാങ്ങിയിരുന്നു. അന്ന് ഓഹരിയൊന്നിന് 2,100 രൂപ നിരക്കിൽ 7.61 കോടി ഓഹരികളാണ് തിരിച്ചുവാങ്ങിയത്. നടപ്പു സാമ്പത്തിക വർഷം രണ്ടാംപാദത്തിൽ കമ്പനി 7,475 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുൻവർഷം ഇതേകാലത്തെ 8,042 കോടിയെക്കാൾ 7.05 ശതമാനം കുറവാണിത്. ഓഹരിയൊന്നിന് ഇടക്കാല ലാഭവീതമായി 12 രൂപ വീതം നൽകാനും തീരുമാനിച്ചു.

from money rss https://bit.ly/3ltqNTD
via IFTTT