121

Powered By Blogger

Wednesday, 7 October 2020

ഇന്ത്യയില്‍നിന്നുള്ള അരി കയറ്റുമതിയില്‍ റെക്കോഡ് വര്‍ധന

ഇന്ത്യയിൽനിന്നുള്ള അരി കയറ്റുമതിയിൽ 2020ൽ 42ശതമാനത്തോളം വർധന. മറ്റുരാജ്യങ്ങളിൽനിന്നുള്ള കയറ്റുമതിയിൽ വൻതോതിൽ കുറവുണ്ടായതാണ് കാരണമായി പറയുന്നത്. ലോകത്തെതന്നെ ഏറ്റവുംവലിയ അരി കയറ്റുമതി രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 2020ൽ കയറ്റുമതി 1.4 കോടി ടണ്ണാകുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞവർഷം 99 ലക്ഷം ടൺ അരിയാണ് കയറ്റുമതി ചെയ്തത്. വരൾച്ചയെതുടർന്ന് തായ്ലാൻഡിൽനിന്നുള്ള കയറ്റുമതിയിൽ കാര്യമായ കുറവുണ്ടായി. വിയറ്റ്നാമിലാകട്ടെ വിളവ് കുറയുകയും ചെയ്തു. അതുകൊണ്ടുതന്നെ രാജ്യത്തുനിന്നുള്ള അരിക്ക് പ്രിയമേറിയതായി റൈസ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ബി.വി കൃഷ്ണ റാവു പറഞ്ഞു. ലോകത്തിലെതന്നെ ഏറ്റവും വലിയ രണ്ടാമത്തെ അരി കയറ്റുമതിക്കാരായ തായ്ലാൻഡിൽ ഈവർഷം തുടക്കത്തിൽതന്നെയുണ്ടായ വരൾച്ച നെൽകൃഷിയെ ബാധിച്ചു. ഇതോടെ കയറ്റുമതി 65 ലക്ഷം ടണ്ണായി കുറഞ്ഞു. 20 വർഷത്തിനിടയിലെ ഏറ്റവും കുറവാണിതെന്നാണ് വിലയിരുത്തൽ. ബംഗ്ലാദേശ്, നേപ്പാൾ, സെനഗൽ, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലേയ്ക്കാണ് ഇന്ത്യയിൽനിന്ന് അരികയറ്റിയയയ്ക്കുന്നത്. ബസ്മതിയിനത്തിൽപ്പെട്ട അരി ഇറാനിലേയ്ക്കും സൗദി അറേബ്യയിലേയ്ക്കും ഇറാഖിലേയ്ക്കും അയയ്ക്കുന്നുണ്ട്. ലഭ്യതകുറഞ്ഞതിനെതുടർന്ന് ആഗോള വിപണിയിൽ വികൂടിയപ്പോൾ കുറഞ്ഞവിലയ്ക്ക് അരി നൽകാൻ ഇന്ത്യ തയ്യാറായതും കയറ്റുമതിവർധപ്പിക്കാൻ ഇടയാക്കി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യശോഷണവും കുറഞ്ഞവിലയ്ക്ക് അരിനൽകാൻ സഹായിച്ചതായി റാവു പറഞ്ഞു. Indias rice exports could jump 42%

from money rss https://bit.ly/2GJeiUK
via IFTTT