121

Powered By Blogger

Friday, 6 November 2020

പുതിയ മ്യൂച്വല്‍ ഫണ്ട് കാറ്റഗറി 'ഫ്‌ളക്‌സി ക്യാപ്' സെബി അവതരിപ്പിച്ചു

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി) പുതിയ ഒരു ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ട് കാറ്റഗറികൂടി അവതരിപ്പിച്ചു. ഫ്ള്ക്സി ക്യാപ് എന്ന് പേരിട്ടിരിക്കുന്ന വിഭാഗത്തിൽ ചുരുങ്ങിയത് 65ശതമാനമെങ്കിലും നിക്ഷേപം ഓഹരിയിലായിരിക്കണം. ഓഹരികളുടെ വിപണിമൂല്യമോ, വിവിധ കാറ്റഗറികളോ നിക്ഷേപത്തിന് തടസ്സമാകില്ല. അതായത് ലാർജ് ക്യാപിലോ, മിഡ് ക്യാപിലോ, സ്മോൾ ക്യാപിലോ യഥേഷ്ടം നിക്ഷപിക്കാൻ ഈ കാറ്റഗറിയിലെ ഫണ്ടുകൾക്ക് കഴിയും. മൾട്ടിക്യാപിന്റെ നിക്ഷേപ രീതിയിൽ മാറ്റംവരുത്തിയതിനുപിന്നാലെയാണ് സെബിയുടെ പുതിയ പരിഷ്കരണം. പുതുക്കിയ വ്യവസ്ഥ പ്രകാരം മൾട്ടിക്യാപ് ഫണ്ടുകൾ, ലാർജ്, മിഡ്, സ്മോൾ ക്യാപ് ഓഹരികളിൽ 25ശതമാനംവീതം നിക്ഷേപം നടത്തേണ്ടതുണ്ട്. 2021 ജനുവരിയോടെ പുതുക്കിയ നിബന്ധന ഫണ്ടുകൾ പാലിക്കേണ്ടത്. നിലവിലെ സംവിധാനംപൊളിച്ചെഴുതിയുള്ള സെബിയുടെ തീരുമാനം നിക്ഷേപലോകത്തുനിന്ന് വിമർശനങ്ങൾ വിളിച്ചുവരുത്തിയിരുന്നു. പുതിയ കാറ്റഗറി വരുന്നതോടെ ഈ വിമർശനങ്ങൾക്ക് മറുപടിയുമാകും. മൾട്ടിക്യാപ് ഫണ്ടുകൾക്ക് ഫ്ളക്സി ക്യാപിലേയ്ക്കു ചുവടുമാറ്റാനുള്ള സാധ്യത എഎംസികൾക്ക് പ്രയോജനപ്പെടുത്താം. നിക്ഷേപ രീതി മാറ്റാതെതന്നെ ഫ്ളക്സി ക്യാപിൽ തുടരാൻ ഈ ഫണ്ടുകൾക്കു കഴിയും. കാറ്റഗറിയിൽമാത്രമെ മാറ്റമുണ്ടാകൂ. SEBI introduces a flexi-cap category in mutual funds

from money rss https://bit.ly/2IcU32E
via IFTTT