121

Powered By Blogger

Friday, 6 November 2020

സുഗന്ധവ്യഞ്ജന കയറ്റുമതിയിൽ 15 ശതമാനം വർധന

കൊച്ചി: ഇന്ത്യയിൽനിന്നുള്ള സുഗന്ധവ്യഞ്ജന കയറ്റുമതി നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ - ഓഗസ്റ്റ് കാലയളവിൽ 15 ശതമാനം ഉയർന്നു. വറ്റൽമുളക്, ജീരകം, മഞ്ഞൾ എന്നിവയുടെ കയറ്റുമതിയിലുണ്ടായ വർധനയാണ് മൊത്തം കയറ്റുമതിയിൽ പ്രതിഫലിച്ചതെന്ന് സ്പൈസസ് ബോർഡിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 10,001.61 കോടി രൂപയുടെ 5.70 ലക്ഷം ടൺ സുഗന്ധവ്യഞ്ജനങ്ങളാണ് ഏപ്രിൽ മുതലുള്ള അഞ്ച് മാസക്കാലയളവിൽ രാജ്യം കയറ്റുമതി ചെയ്തത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 8,858.06 കോടി രൂപയുടെ 4.94 ലക്ഷം ടൺ ഉത്പന്നങ്ങളാണ് കയറ്റി അയച്ചത്. മുന്നിൽ വറ്റൽമുളക് കയറ്റുമതി മൂല്യത്തിലും വരുമാനത്തിലും മുന്നിട്ടുനിൽക്കുന്നത് വറ്റൽമുളകാണ്. 2020 ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ 2.10 ലക്ഷം ടൺ വറ്റൽമുളക് കയറ്റിയയച്ച് 2,876 കോടി രൂപയുടെ വരുമാനം നേടി. കയറ്റുമതിയിൽ രണ്ടാം സ്ഥാനത്തുള്ളത് ജീരകമാണ്. 1873.70 കോടി രൂപയുടെ 1.33 ലക്ഷം ടൺ ജീരകമാണ് കയറ്റുമതി ചെയ്തത്. ജീരകത്തിന്റെ കയറ്റുമതി അളവിൽ 30 ശതമാനവും വിലയിൽ 19 ശതമാനവും വാർഷിക വർധനയുണ്ടായി. ഏലം കയറ്റുമതി വർധിച്ചു അളവിലും മൂല്യത്തിലും ഏറ്റവും വർധന രേഖപ്പെടുത്തിയ സുഗന്ധവ്യഞ്ജനം ഏലക്കയാണ്. അളവിൽ 225 ശതമാനവും മൂല്യത്തിൽ 298 ശതമാനവുമാണ് ഏലക്കയുടെ കയറ്റുമതി വളർച്ച. 221.50 കോടി രൂപ വിലമതിക്കുന്ന 1,300 ടൺ ഏലക്ക കയറ്റുമതി ചെയ്തു. ജാതി മുതൽ കുങ്കുമപ്പൂവു വരെ ജാതിക്ക, ജാതിപത്രി, ഉലുവ, മല്ലി, ബീജവ്യഞ്ജനങ്ങളായ കടുക്, അനിസീഡ്, ദിൽ സീഡ് എന്നിവയുടെ കയറ്റുമതിയിലും വർധനയുണ്ടായി. സുഗന്ധവ്യഞ്ജന എണ്ണ/സത്ത്, കസലറി, വാളൻപുളി, കുങ്കുമപ്പൂവ് തുടങ്ങിയവയും ഏപ്രിൽ-ഓഗസ്റ്റ് കാലയളവിലെ സുഗന്ധവ്യഞ്ജന കയറ്റുമതിൽ നിർണായക പങ്കുവഹിച്ചു. പ്രതിരോധ ശേഷി കൂട്ടുന്നവയ്ക്ക് ഡിമാൻഡ് കോവിഡ് പശ്ചാത്തലത്തിൽ രോഗപ്രതിരോധ ശേഷി കൂട്ടാൻ സഹായിക്കുന്ന ചുക്ക്, മഞ്ഞൾ പോലുള്ള സുഗന്ധവ്യഞ്ജനങ്ങൾക്ക് ആവശ്യകത കൂടി. ഇന്ത്യയിൽനിന്നുള്ള ചുക്കിന്റെ കയറ്റുമതി ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ 107 ശതമാനം ഉയർന്ന് 19,700 ടൺ ആയി. 704.10 കോടി രൂപ വിലമതിക്കുന്ന 79,000 ടൺ മഞ്ഞളാണ് ഇക്കാലയളവിൽ കയറ്റി അയച്ചത്.

from money rss https://bit.ly/2JJH7lA
via IFTTT