121

Powered By Blogger

Friday, 21 January 2022

വൈദ്യുതി വാഹനമേഖലയില്‍ മത്സരം മുറുകുന്നു: അദാനിയും രംഗത്ത്‌

രാജ്യത്തെ രണ്ടാമത്തെ അതിസമ്പന്നനായ ഗൗതം അദാനി ഇലക്ട്രിക് വാഹനമേഖലയിലേയ്ക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നു. വൈദ്യുതി വാഹനങ്ങൾ നിർമിക്കാനായി അദാനിയെന്ന പേരിൽ ബ്രാൻഡ് ഇതിനകം രജിസ്റ്റർ ചെയ്തതായാണ് റിപ്പോർട്ടുകൾ. വാണിജ്യവാഹനങ്ങൾ ഉൾപ്പടെയുള്ളവ നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്. ബസ്സുകൾ, ട്രക്കുകൾ എന്നിവയുടെ നിർമാണം ഉൾപ്പടെയുള്ളവ അദാനിയുടെ പദ്ധതിയിലുണ്ട്. വിമാനത്തവാളം, തുറമുഖം എന്നിവിടങ്ങളിലെ ആവശ്യങ്ങൾക്കായി തുടക്കത്തിൽ വൈദ്യുതി വാഹനങ്ങൾ ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. ബാറ്ററി നിർമാണത്തോടൊപ്പം രാജ്യത്തുടനീളം ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനും ഹരിത പദ്ധതികളുടെ ഭാഗമായി അദാനി ഗ്രൂപ്പിന് പദ്ധതിയുണ്ട്. ഗ്രീൻ ഹൈഡ്രജൻ, കാർബൺ രഹിത വൈദ്യുതി ഉത്പാദനം, സൗരോർജം തുടങ്ങിയവ ഉൾപ്പടെയുള്ള പദ്ധതികൾക്കായി അദാനി ഗ്രൂപ്പ് ഈയിടെ അദാനി ന്യൂ ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്നപേരിൽ പുതിയ സ്ഥാപനം ആരംഭിച്ചിരുന്നു. ഹരിത ഊർജം, വൈദ്യുതി വാഹനം തുടങ്ങിയ മേഖലകളിലേയ്ക്കുകൂടി പ്രവർത്തനംവ്യാപിപ്പിക്കുന്നതോടെ റിലയൻസിനും ടാറ്റക്കും കടത്തുവെല്ലുവിളിയാകും അദാനി ഉയർത്തുക.

from money rss https://bit.ly/3FQmxat
via IFTTT