121

Powered By Blogger

Sunday, 26 April 2020

മ്യൂച്വല്‍ ഫണ്ട് വിപണിയില്‍ പണലഭ്യത ഉറപ്പാക്കാന്‍ ആര്‍ബിഐ 50,000 കോടി അനുവദിച്ചു

പണലഭ്യതക്കുറവുമൂലം സമ്മർദം നേരിടുന്ന ഡെറ്റ് മ്യുച്വൽ ഫണ്ട് വിപണിയെ സഹായിക്കാൻ റിസർവ് ബാങ്ക് 50,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. കോവിഡ് വ്യാപനത്തോടെ വൻതോതിൽ നിക്ഷേപം പിൻവലിക്കുന്നതിനാൽ സമ്മർദത്തിലാണ് ഡെറ്റ് ഫണ്ടുകൾ. ലിക്വിഡിറ്റി കുറയുകയും വൻതോതിൽപണം പിൻവലിക്കുകയും ചെയ്തതോടെ ഫ്രാങ്ക്ളിൻ ടെംപിൾടൺ ആറ് ഡെറ്റ് അധിഷ്ഠിത ഫണ്ടുകൾ വിപണിയിൽനിന്ന് പിൻവലിച്ചിരുന്നു. ഇതേതുടർന്നാണ് ആർബിഐയുടെ നടപടി. വിശദാംശങ്ങൾ അറിയാം 1. ആർബിഐയുടെ ലിക്വിഡിറ്റിസൗകര്യം ഏപ്രിൽ 27 മുതൽ മെയ് 11വരെയാണുള്ളത്. അതിനായി നീക്കിവെച്ചതുക ഈകാലയളവിൽ വിനിയോഗിക്കാം. 2. വിപണിയിലെ സാഹചര്യം വിലയിരുത്തി സമയപരിധി നീട്ടുന്നകാര്യം പരിഗണിക്കും. 3. പാക്കേജ് പ്രകാരം കുറഞ്ഞ നിരക്കിൽ ബാങ്കുകൾക്കാണ് പണം അനുവദിക്കുക. പണലഭ്യതയിൽ കുറവുണ്ടാകുന്ന സാഹചര്യമുണ്ടായാൽ ബാങ്കുകൾ തുക ഫണ്ടുകമ്പനികൾക്ക് ലഭ്യമാക്കണം. 4. കോർപ്പറേറ്റ് ബോണ്ട്, കമേഴ്സ്യൽ പേപ്പർ, സർട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റ്, കടപ്പത്രം തുടങ്ങിയിന്മേൽ ബാങ്കുകൾക്ക് വായ്പ അനുവദിക്കാം. 5. നഷ്ടസാധ്യതകൂടുതലുള്ള ഡെറ്റ് ഫണ്ടുകളിലാണ് നിലവിൽ സമ്മർദംകൂടുതലുള്ളത്. മ്യുച്വൽ ഫണ്ട് വിപണിയിൽ പണലഭ്യത ഉറപ്പാക്കാനുള്ള നടപടികൾവന്നതോടെ ഓഹരി വിപണി കുതിച്ചു. സെൻസെക്സ് 750 പോയന്റോളം ഉയർന്നു.

from money rss https://bit.ly/2yICmTU
via IFTTT

Related Posts:

  • അക്കൗണ്ടിൽനിന്ന് പൈസ പോയോ? കാര്യം ഇതാണ്കൊച്ചി: പ്രളയാനന്തര പുനർ നിർമാണത്തിന് പണം കണ്ടെത്താൻ ലക്ഷ്യമിട്ട് ഏർപ്പെടുത്തിയ പ്രളയ സെസ് ബാങ്കുകൾ ഈടാക്കി തുടങ്ങി. 2018-ലെ പ്രളയത്തെ തുടർന്ന് അഞ്ച് ശതമാനത്തിനു മുകളിൽ നികുതിയുള്ള സാധനങ്ങൾക്കും സേവനങ്ങൾക്കും പ്രളയ സെസ് ഏർപ്പ… Read More
  • പണം അത്യാവശ്യമുണ്ടോ; ഇപിഎഫില്‍നിന്ന് ഓണ്‍ലൈനായി പിന്‍വലിക്കാംകോവിഡ് വ്യാപനത്തെതുടർന്ന് അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്(ഇപിഎഫ്) വരിക്കാർക്ക് നിക്ഷേപത്തിന്റെ ഒരുഭാഗം തിരിച്ചെടുക്കുന്നതിന് അനുമതി നൽകി. അപേക്ഷനൽകിയാൽ മൂന്നുദിവസത്തിനകം തീരുമാനം വരിക്കാരനെ അറിയ… Read More
  • വീണ്ടും പ്രതിദിനം 2 ജി.ബി സൗജന്യ ഡാറ്റയുമായി ജിയോറിലയൻസ് ജിയോ വീണ്ടും പ്രതിദിനം രണ്ടു ജി.ബി ഡാറ്റ സൗജന്യമായി നൽകുന്നു. മെയ് രണ്ടുവരെ നാലുദിവസത്തേയ്ക്കാണ് സൗജന്യ ഡാറ്റ നൽകുന്നത്. രാജ്യത്തെ തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്കായിരിക്കും ജിയോ ഡാറ്റ പാക്കെന്നപേരിൽ രണ്ട് ജിബി പ്രതിദിനം … Read More
  • പഴയ റെയില്‍വെ കോച്ച് റസ്‌റ്റോറന്റായി: ചിത്രങ്ങള്‍ കാണാംന്യൂഡൽഹി: പഴക്കംചെന്ന കോച്ചുകൾ റെയിൽവെ റസ്റ്റോറന്റുകളാക്കുന്നു. ഈസ്റ്റേൺ റെയിൽവെയാണ് ഇത്തരത്തിൽ പരീക്ഷണം നടത്തുന്നത്. അസൻസോൾ റെയിൽവെ സ്റ്റേഷനിൽ കോച്ച് റെസ്റ്റോറന്റ് തയ്യാറായിക്കഴിഞ്ഞു. റെയിൽവെ യാത്രക്കാർക്കും പൊതുജനങ്ങൾക്കും … Read More
  • ഗൂഗിൾ പേ ആപ്പ് കോമ്പറ്റീഷൻ കമ്മിഷന്റെ നിരീക്ഷണത്തിൽമുംബൈ: അമേരിക്കൻ സാങ്കേതികവിദ്യാ കമ്പനിയായ ആൽഫബെറ്റ് ഐ.എൻ.സി.യുടെ ഇന്ത്യയിലുള്ള ഗൂഗിൾ പേ ആപ്പ് കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ (സി.സി.ഐ.) നിരീക്ഷണത്തിൽ. ഗൂഗിളിൻറെ നിയന്ത്രണത്തിലുള്ള പ്ലേ സ്റ്റോറിൽ ഗൂഗിൾ പേ ആപ്പ് പ്രാധാന്യത… Read More