121

Powered By Blogger

Thursday, 9 July 2020

ഓഹരി അധിഷ്ഠിത ഫണ്ടുകളിലെ നിക്ഷേപവരവില്‍ 95ശതമനം ഇടിവ്

ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപവരവിൽ കഴിഞ്ഞമാസത്തെ അപേക്ഷിച്ച് 95ശതമാനം ഇടിവ്. ഓഹരി വിപണി മികച്ച നേട്ടമുണ്ടാക്കിയതോടെ ഫണ്ട് നിക്ഷേപകർ കൂട്ടത്തോടെ ലാഭമെടുത്തതാണിതിന് കാരണം. ജൂൺ മാസത്തിൽ 240 കോടി രൂപമാത്രമാണ് നിക്ഷേപമായെത്തിയത്. നാലുവർഷത്തെ ഏറ്റവും താഴ്ന്ന നിലവാരമാണിത്. മെയ് മാസത്തിൽ 5,246 കോടി രൂപ നിക്ഷേപമായെത്തിയസ്ഥാനത്താണിത്. അതേസമയം, ഓഹരി അധിഷ്ഠിത ഫണ്ടുകളിലെ മൊത്തം ആസ്തി ജൂണിൽ 6.89 ലക്ഷംകോടിയായി ഉയർന്നു. മെയ് മാസത്തിൽ ഇത് 6.31 ലക്ഷം കോടി രൂപയായിരുന്നു. ഓഹരി വിപണി മികച്ച ഉയരംകുറിച്ചതും എസ്ഐപിവഴിയുള്ള നിക്ഷപംതുടർന്നതുമാണ് മൊത്തം ആസ്തിയിൽ വർധനവുണ്ടാക്കിയത്. മെയ് മാസത്തിൽ എസ്ഐപിയായി 8,123 കോടി രൂപയാണ് എത്തിയതെങ്കിൽ ജൂണിൽ 7,927 കോടിരൂപയായി കുറയുകയും ചെയ്തിട്ടുണ്ട്. ഓഹരി അധിഷ്ഠിത ഫണ്ടുകളിൽ മൾട്ടിക്യാപ് വിഭാഗത്തിലാണ് കൂടതൽതുക പിൻവലിച്ചിട്ടുള്ളത്. 778 കോടി രൂപ. ലാർജ് ക്യാപിലാകട്ടെ 213 കോടി രൂപയും പുറത്തേയ്ക്കൊഴുകി. അതേസമയം, ടാക്സ് സേവിങ് ഫണ്ടുകളിൽ 587 കോടിയും മിഡ്-സ്മോൾ ക്യാപ് ഫണ്ടുകളിൽ 290 കോടിയും നിക്ഷേപമായെത്തി. സ്ഥിരനിക്ഷേപത്തിന് തുല്യമായി പരിഗണിക്കുന്ന ഡെറ്റ് ഫണ്ടുകളിൽ 2,862 കോടി രൂപയാണ് ജൂണിലെത്തിയ നിക്ഷേപം. ഇതോടെ ഈ ഫണ്ടുകൾ മൊത്തം കൈകാര്യംചെയ്യുന്ന ആസ്തി 12.36 ലക്ഷം കോടി രൂപയായി. മെയ് മാസത്തിൽ ഡെറ്റ് ഫണ്ടുകളിൽ 63,665 കോടി രൂപയായിരുന്നു നിക്ഷേപമായെത്തിയത്. സേവിങ് ബാങ്ക് അക്കൗണ്ടിന് സമാനമായി ഹ്രസ്വകാലത്തേയ്ക്ക് പണം നിക്ഷേപിക്കുന്ന ല്വിക്വിഡ് ഫണ്ടുകളിൽനിന്നാണ് കാര്യമായി പണം പിൻവലിച്ചത്. 44,223 കോടി രൂപ. സാമ്പത്തിക വർഷത്തെ ആദ്യപാദത്തിലെ അവസാനമായതിനാൽ മുൻകൂർ നികുതി നൽകുന്നതിന്റെ ഭാഗമായി കോർപ്പറേറ്റുകളാണ് ഈ ഫണ്ടുകളിൽനിന്ന് കാര്യമായി പണംപിൻവലിച്ചത്. ഫ്രാങ്ക്ളിൻ ടെംപിൾടൺ ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം മരവിപ്പിച്ചതിനെതുടർന്ന് ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപവരവിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്. അതേസമയം, ട്രിപ്പിൾഎ-റേറ്റിങ് ഉള്ള കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന ഫണ്ടുകളിൽ നിക്ഷേപം കൂടുതലായി എത്തിയതായും കണക്കുകൾ സൂചിപ്പിക്കുന്നു. Net Inflows in MFs (Rs crore) Fund category Jan 2020 Feb 2020 Mar 2020 Apr 2020 May 2020 Jun 2020 Multi cap 1722 1624 2268 1240 759 -778​ Large cap 1154 1607 2061 1691 1556 -213​ Large & Mid cap 692 811 859 346 704 88​ Mid cap 1798 1451 1233 497 280 37 Small cap 1073 1498 163 384 293 249 Source: AMFI

from money rss https://bit.ly/2CkuI3A
via IFTTT