121

Powered By Blogger

Monday, 5 July 2021

പുതുക്കാതെ കിടക്കുന്ന നിക്ഷേപങ്ങൾക്ക് പലിശ ലഭിക്കുമോ?: പുതിയ നിർദേശങ്ങൾ അറിയാം

പുതുക്കാതെ കിടക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് തുടർന്നും പലിശ നൽകണമെന്ന് റിസർവ് ബാങ്ക്. ഇതുസംബന്ധിച്ച നിയമം പരിഷ്കരിച്ചാണ് ബാങ്കുകൾക്ക് നിർദേശം നൽകിയത്. എഫ്ഡി കാലാവധിയെത്തുകയും എന്നാൽ ഏറെക്കാലം പുതുക്കാതെയും ഇട്ടാൽ സേവിങ്സ് ഡെപ്പോസിറ്റിന് ബാധകമായ പലിശ നൽകണമെന്നാണ് ആർബിഐ നിർദേശിച്ചിട്ടുള്ളത്. വാണിജ്യ ബാങ്കുകൾ, സ്മോൾ ഫിനാൻസ് ബാങ്കുകൾ, പ്രാദേശിക ബാങ്കുകൾ, സഹകരണ ബാങ്കുകൾ എന്നിവയ്ക്കെല്ലാം ഇത് ബാധകമാണ്. അവകാശികളെത്താത്ത നിക്ഷേപം ഓരോ വർഷവും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ആർബിഐയുടെ പുതിയ നിർദേശം. ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങളുടെ മൂല്യം കഴിഞ്ഞവർഷം 14,307 കോടിയിൽനിന്ന് 18,380 കോടി രൂപയായി ഉയർന്നു. ഉപഭോക്താവ് 10 വർഷമോ അതിൽകൂടുതലോകാലം അക്കൗണ്ടിൽ ഒരു ഇടപാടും നടത്തിയില്ലെങ്കിലാണ് നിക്ഷേപങ്ങളെ ക്ലെയിം ചെയ്യാത്ത വിഭാഗത്തിലേയ്ക്ക് മാറ്റുന്നത്. അവകാശികളില്ലാത്ത നിക്ഷേപങ്ങൾ ആർബിഐയുടെ ഡെപ്പോസിറ്റർ എഡ്യുക്കേഷൻ ആൻഡ് എവയർനെസ് ഫണ്ടി(ഡിഇഎ)ലേയ്ക്ക് മാറ്റുകയാണ് ചെയ്യുന്നത്. 2019-20 സാമ്പത്തിക വർഷത്തിൽ 33,144 കോടി രൂപയായിരുന്നു ഫണ്ടിൽ ഉണ്ടായിരുന്നത്. വിവിധ ബാങ്കുകൾ ഡിഇഎയിലേയ്ക്ക് മാറ്റുന്ന ഫണ്ടുകൾ സർക്കാർ സെക്യൂരിറ്റികളിൽ നിക്ഷേപിക്കുകയാണ് ആർബിഐ ചെയ്യുന്നത്. നിക്ഷേപത്തിന്മേലുള്ള പലിശയ്ക്കും നിക്ഷേപ ബോധവത്കരണ പ്രവർത്തനങ്ങൾക്കുമായാണ് അതിൽനിന്നുള്ള വരുമാനം ഉപയോഗിക്കുന്നത്. നിശ്ചിത കാലത്തേയ്ക്ക് നിശ്ചിത പലിശ നിരക്കിൽ ബാങ്കുകൾ നൽകുന്നതാണ് ടേം ഡെപ്പോസിറ്റ്. സ്ഥിര നിക്ഷേപംതന്നെയാണിത്. ആവർത്തന നിക്ഷേപം, ക്യുമുലേറ്റീവ്, ആന്വിറ്റി, ക്യാഷ് സർട്ടിഫിക്കറ്റ് എന്നിവയും വിഭാഗത്തിൽ ഉൾപ്പെടുന്നു.

from money rss https://bit.ly/3jHZs2a
via IFTTT